Get Updates
Get notified of breaking news, exclusive insights, and must-see stories!

മാണിക്ക് മഴയും പ്രചാരണായുധം

മൂവാറ്റുപുഴ: രൂക്ഷമായ വരള്‍ച്ച നേരിടുന്ന കേരളത്തില്‍ തിരഞ്ഞെടുപ്പ് ചൂട് കടുത്തു തുടങ്ങിയതോടെ മഴയും പ്രചാരണായുധം.

വരള്‍ച്ച നേരിടാന്‍ ആന്റണി സ്വീകരിക്കുന്ന നടപടികള്‍ പ്രചാരണയുധമാക്കുകയാണ് യുഡിഎഫ്. അതിനിടയിലാണ് മഴ പെയ്യാനും ആന്റണി വേണമെന്ന മട്ടില്‍ മന്ത്രി കെ. എം. മാണി പ്രസ്താവനയിറക്കിയത്.

മൂവാറ്റുപുഴയില്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുന്നതിനിടയില്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയ്ക്കൊപ്പം മഴയുമെത്തിയത് ശുഭലക്ഷണമാണെന്ന് പറഞ്ഞു.

കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, പാല എന്നിവിടങ്ങളില്‍ ആന്റണിയെത്തിയപ്പോള്‍ കനത്ത മഴയാണ് പെയ്തതെന്ന് മാണി പറഞ്ഞു. മൂവാറ്റുപുഴയില്‍ ആന്റണിയെത്തിയപ്പോഴും കനത്ത മഴയുണ്ടായി- ആന്റണിയുടെ വരവിനെയും മഴയെയും ബന്ധപ്പെടുത്തി മാണി പറഞ്ഞു.

വരള്‍ച്ച നേരിടാന്‍ ആവശ്യമായ സഹായം ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയിട്ടില്ലെന്നും മാണി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+