Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖേദം പ്രകടിപ്പിക്കണമെന്ന് ഹൈക്കമാന്റ്

ദില്ലി: സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന അപ്പീല്‍ പരിഗണിക്കണമെങ്കില്‍ കെ. മുരളീധരനെതിരായ ആരോപണങ്ങള്‍ നടത്തിയതില്‍ ഖേദം പ്രകടിപ്പിക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താനോടും ശരത്ചന്ദ്രപ്രസാദിനോടും ഹൈക്കമാന്റ് ആവശ്യപ്പെട്ടതായി അറിയുന്നു.

കഴിഞ്ഞ ദിവസം ഉണ്ണിത്താനും ശരത്തും ഹൈക്കമാന്റിന് നല്‍കിയ പരാതികളില്‍ ആരോപണങ്ങള്‍ പിന്‍വലിക്കുകയോ അതില്‍ ഖേദം പ്രകടിപ്പിക്കുകയോ ചെയ്തിരുന്നില്ല. പരാതികള്‍ പരിശോധിക്കുമെന്ന് ഹൈക്കമാന്റ് അറിയിച്ചതിനെ തുടര്‍ന്നാണ് പി. സി. ചാക്കോ ഇരുവരുടെയും പരാതികള്‍ എഐസിസി സെക്രട്ടറി അഹമ്മദ് പട്ടേലിന് നല്‍കിയത്.

എന്നാല്‍ പരാതികളില്‍ ഖേദം പ്രകടിപ്പിക്കാത്തതിനാല്‍ രേഖാമൂലം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് അറിയിക്കുന്ന മറ്റൊരു പരാതി നല്‍കണമെന്നാണ് ഹൈക്കമാന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ഷേദം പ്രകടിപ്പിക്കുന്നുവെന്ന് അറിയിക്കുന്ന പരാതി മാത്രമേ പരിഗണിക്കുകയുള്ളൂവെന്ന് അഹമ്മദ് പട്ടേല്‍ ചാക്കോയെ അറിയിച്ചു.

തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലായതിാനല്‍ പരാതി പരിഗണിക്കുമെന്ന് വൈകുമെന്ന് കഴിഞ്ഞ ദിവസം തന്നെ പട്ടേല്‍ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+