കണ്ണൂരില്‍ ബോട്ടുകള്‍ കത്തിച്ചു
കണ്ണൂര്‍: ഐക്കര മാപ്പിള ബേയില്‍ ഇരുവിഭാഗം മത്സ്യത്തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി. സംഭവത്തില്‍ പ്രതിഷേധിച്ച് ഐക്കരയില്‍ ഞായറാഴ്ച ഹര്‍ത്താല്‍ ആണ്.
ഒരു വിഭാഗം ബേയില്‍ എത്തി മറുവിഭാഗത്തിന്റെ ബോട്ടുകള്‍ കത്തിയ്ക്കുകയായിരുന്നു. മാര്‍ച്ച് 28 ഞായറാഴ്ച അതിരാവിലെയാണ് സംഭവം. നാലു ഫൈബര്‍ ബോട്ടുകളാണ് കത്തിനശിച്ചത്.
മുപ്പത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. പ്രദേശത്ത് ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സംഘര്‍ഷസാധ്യത നിലനില്ക്കുന്നു. ആരെയും അറസ്റ് ചെയ്തിട്ടില്ല.












Click it and Unblock the Notifications