മാറാട് കമ്മിഷന് രഹസ്യരേഖകള്‍ നല്‍കി
കോഴിക്കോട്: മാറാട് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന കമ്മിഷന് പൊലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കൈമാറി.
നേരത്തെ സിറ്റി പൊലീസ് കമ്മിണര്‍ ഹാജരാക്കിയ രേഖകളില്‍ രഹസ്യസ്വഭാവമുള്ളവ വേര്‍തിരിച്ച് പ്രത്യേകം ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരമാണ് മാര്‍ച്ച് 26 വെള്ളിയാഴ്ച രഹസ്യരേഖകള്‍ കൈമാറിയത്.
പൊലീസിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കൈമാറണമെന്ന കമ്മിഷന്‍ ഉത്തരവിനെതിരെ പൊലീസ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. മാര്‍ച്ച് 30ന് ഹര്‍ജിയിന്മേല്‍ വിധി പറയും. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലായിരിക്കും കമ്മിഷന്‍ തുടര്‍നടപടികള്‍ എടുക്കുന്നത്.












Click it and Unblock the Notifications