ഉണ്ണിമേനോനെ വിലക്കിയില്ല: വിനോദ് യേശുദാസ്
കൊച്ചി: യേശുദാസിന്റെ പാട്ടുകള്‍ പാടരുതെന്ന് ഉണ്ണിമേനോനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് യേശുദാസിന്റെ മകന്‍ വിനോദ് യേശുദാസ് പറഞ്ഞു.
യേശുദാസിന്റെ പാട്ടുകള്‍ പാടുന്നതിന് റോയല്‍റ്റി നല്‍കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. തരംഗിണിയുടെ ഏതെല്ലാം പാട്ടുകളാണ് പാടുന്നതെന്ന വിവരം ശേഖരിക്കുക മാത്രമാണ് ചെയ്തത്. ഐപിആര്‍എസിന് നല്‍കുന്നതിന് വേണ്ടിയാണ് ഈ വിവരങ്ങള്‍ ശേഖരിച്ചത്- വിനോദ് യേശുദാസ് വ്യക്തമാക്കി.
ഐപിആര്‍എസില്‍ അംഗത്വത്തിനായി വേണ്ട കടലാസുകള്‍ യേശുദാസ് ഓഡിയോ വിഷ്വല്‍ കോര്‍പ്പറേഷന്‍ ഐപിആര്‍എസിന് നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് യാതൊരു വിവാദവുമില്ലെന്നും ഇപ്പോഴത്തെ പ്രശ്നങ്ങള്‍ അനാവശ്യമായി കുത്തിപ്പൊക്കിയതാണെന്നും വിനോദ് യേശുദാസ് പറഞ്ഞു.
അതേ സമയം പാട്ടുകാരെ യേശുദാസ് പാടിയ പാട്ടുകള്‍ പാടുന്നതില്‍ നിന്ന് വിലക്കിയാല്‍ അത് തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഗായകനായ ബിജു നാരായണന്‍ പറഞ്ഞു.
ഐപിആര്‍എസിന്റെ ചട്ടങ്ങള്‍ അറിയാത്തതുകൊണ്ട് വിവാദത്തെ കുറിച്ച് ഒന്നും പറയുന്നില്ലെന്ന് സംഗീത സംവിധായകനായ രവീന്ദ്രന്‍ പറഞ്ഞു.
ചെന്നൈയില്‍ ഓര്‍മിക്കാന്‍ ഓമനിക്കാന്‍ എന്ന പരിപാടിയില്‍ ഉണ്ണിമേനോന്‍ തന്റെ പാടുകള്‍ പാടുന്നത് യേശുദാസ് തടഞ്ഞതോടെയാണ് ഇപ്പോഴത്തെ വിവാദം ഉണ്ടായത്. ഏഷ്യാനെറ്റ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ മധു ബാലകൃഷ്ണനെയും തന്റെ പാട്ട് പാടുന്നതില്‍ നിന്ന് യേശുദാസ് തടഞ്ഞു.












Click it and Unblock the Notifications