കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യേശുദാസിനോട് അഞ്ച് ചോദ്യങ്ങള്‍

  • By Super
Google Oneindia Malayalam News

കോട്ടയം: ഗായകരുടെ റോയല്‍റ്റി സംബന്ധിച്ച വിവാദത്തില്‍ യേശുദാസിനെതിരെ അഞ്ച് ചോദ്യങ്ങളുയര്‍ത്തി യുവസംഗീതസംവിധായകന്‍ സണ്ണി സ്റീഫന്‍ രംഗത്തെത്തി.

നല്ല പ്രായത്തില്‍ മുഹമ്മദ് റാഫിയുടെ പാട്ടുകള്‍ പാടി നടന്ന ഗാനഗന്ധര്‍വന്‍ ത്യാഗരാജസ്വാമികള്‍, മുത്തുസ്വാമി ദീക്ഷിതര്‍, ശ്യാമശാസ്ത്രികള്‍ തുടങ്ങി പല പ്രമുഖ സംഗീതജ്ഞരുടെയും കൃതികള്‍ വര്‍ഷങ്ങളായി കച്ചേരിയില്‍ ഉപയോഗിക്കുന്നു. അവര്‍ക്കോ അവരുടെ അനന്തരതലമുറയില്‍പ്പെട്ടവര്‍ക്കോ റോയല്‍റ്റി കൊടുക്കാന്‍ യേശുദാസ് തയ്യാറാകുമോ?

പതിനാറോ അതില്‍ക്കൂടുതലോ ട്രാക്കില്‍ റിക്കാര്‍ഡ് ചെയ്യുന്ന ഗാനത്തിന്റെ ഒരു ട്രാക്ക് മാത്രമാണ് ഗായകന്‍. അതില്‍ ഗായകന്റെ സ്വരം മാത്രമേ സ്വന്തം സംഭാവനയുള്ളൂ. മുഴുവന്‍ ട്രാക്കുകളും ചിട്ടപ്പെടുത്തിയ സംഗീതസംവിധായകനും ഗാനരചയിതാവും ഇല്ലാതെ അങ്ങിനെ ഒരു ഗാനം ഉണ്ടാകുന്നില്ല. അപ്പോള്‍ ഗായകന്‍ റോയല്‍റ്റി അവകാശപ്പെടുന്നതില്‍ എന്ത് ന്യായം?

കോപ്പി റൈറ്റ് ആക്ട് പ്രകാരം സിനിമാഗാനങ്ങളുടെ റോയല്‍റ്റിക്ക് അവകാശി നിര്‍മ്മാതാവാണ്. സിനിമാനിര്‍മ്മാണത്തില്‍ പല വിഭാഗത്തിലുള്ള കലാകാരന്മാര്‍ പങ്കെടുക്കുന്നുണ്ട്. അവര്‍ ആവശ്യപ്പെടുന്ന പ്രതിഫലവും നല്കുന്നുണ്ട്. സിനിമയ്ക്ക് വേണ്ടി നിര്‍മ്മാതാവ് പണം മുടക്കി തയ്യാറാക്കിയ ഗാനങ്ങള്‍ പല സ്റേജില്‍ പാടി വന്‍ പ്രതിഫലം കൈപ്പറ്റുമ്പോള്‍ ഗായകന്‍ നിര്‍മ്മാതാവിനല്ലേ റോയല്‍റ്റി നല്കേണ്ടത്?

ചെറുതും വലുതുമായ ഗാനമേള ട്രൂപ്പിലെ ഗായകര്‍ ഉപജീവനം നടത്തുന്നത് യേശുദാസ് ഉള്‍പ്പെടെയുള്ള പലരുടെയും ഗാനങ്ങള്‍ പാടിയാണ്. ഇനി മുതല്‍ അവരും റോയല്‍റ്റി കൊടുക്കണമെന്ന് പറയുന്നതില്‍ നീതീകരണമില്ല. പ്രമുഖതാരങ്ങളെ അനുകരിയ്ക്കുന്ന മിമിക്രിക്കാരില്‍ നിന്നും റോയല്‍റ്റി ഈടാക്കുമോ?

സംഗീതം സാഗരമാണെന്ന് പറഞ്ഞുനടക്കുമ്പോള്‍ ആ സാഗരത്തില്‍ നിന്നും മറ്റുള്ളവര്‍ പണം മുടക്കി പാത്രത്തില്‍ കോരിയെടുത്ത വെള്ളത്തിന് അവകാശവാദം ഉന്നയിക്കാതെ തരംഗിണി പോലുള്ളപ്രസ്ഥാനം വഴി സ്വന്തമായി നിര്‍മ്മിച്ച കസെററുകള്‍ക്ക് അവകാശം ഉന്നയിക്കുന്നതല്ലേ മാന്യത?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X