ഇന്‍ഫാം സബ്സിഡി: അഴിമതിയെന്ന് വി.എസ്
തിരുവനന്തപുരം: ഇന്‍ഫാമിന് റബര്‍ കയറ്റുമതിയുടെ സബ്സിഡിയായി 42 ലക്ഷം രൂപ നല്‍കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് പിന്നില്‍ അഴിമതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാന്ദന്‍ ആരോപിച്ചു.
മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ജോസ് മാണിയുടെ മെച്ചപ്പെട്ട തിരഞ്ഞെടുപ്പ് പ്രകടനത്തിനായി മന്ത്രി കെ. എം. മാണിയും മുഖ്യമന്ത്രി എ. കെ. ആന്റണിയും നടത്തിയ ഗൂഢാലോചനയാണ് ഇതിന് പിന്നില്‍. കൃഷിമന്ത്രിയുടെ അഭിപ്രായത്തെ അവഗണിച്ചുകൊണ്ടാണ് സഹായം നല്കാന്‍ തീരുമാനിച്ചതെന്നും വിഎസ് കുറ്റപ്പെടുത്തി.
ഇന്‍ഫാമിന്റെ സംഭരണം കുറ്റമറ്റതല്ലെന്ന് കൃഷി വകുപ്പ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും അത് അവഗണിച്ചാണ് ഇന്‍ഫാമിന് സബ്സിഡി നല്‍കാന്‍ തീരുമാനിച്ചതെന്ന് അച്യുതാനന്ദന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.












Click it and Unblock the Notifications