സദ്ദാമിനെ ഒറ്റിയത് അംഗരക്ഷകന്‍
ലണ്ടന്‍: ഒളിവില്‍ കഴിഞ്ഞിരുന്ന മുന്‍ ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈനെ ഒറ്റിക്കൊടുത്തത് അദ്ദേഹത്തിന്റെ അംഗരക്ഷകരില്‍ ഒരാളായിരുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട്.
എട്ട് മാസത്തോളം വിജയകരമായി ഒളിവില്‍കഴിഞ്ഞ ശേഷമാണ് സദ്ദാമിനെ അംഗരക്ഷകന്‍ നല്കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ യുഎസ് സേന പിടികൂടിയത്. എപ്പോഴും സദ്ദാമിന്റെ വലംകൈയായി കൂടെയുണ്ടായിരുന്ന അംഗരക്ഷനായ മുഹമ്മദ് ഇബ്രാഹിം ഒമര്‍ അല്‍ മുസ്ലിത് ആണ് സദ്ദാം എവിടെയാണ് ഒളിവില്‍ കഴിയുന്നതെന്ന റിപ്പോര്‍ട്ട് ചോര്‍ത്തിക്കൊടുത്തത്.
2003 ഡിസംബര്‍ 13നാണ് സദ്ദാമിനെ തിക്രിതില്‍ നിന്നും പിടികൂടിയത്. യുഎസ് സേന 2003 ഏപ്രില്‍ ഒമ്പതിന് ബഗ്ദാദില്‍ കടന്നപ്പോള്‍ ഓടിപ്പോയ സദ്ദാമിനൊപ്പം മുസ്ലിതും ഉണ്ടായിരുന്നു. മുസ്ലിതിനെ 2003 ഡിസംബറില്‍ ആണ് യുഎസ് സേന പിടികൂടിയത്. മുസ്ലിതിനെ അറസ്റ് ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സദ്ദാമിനെക്കുറിച്ചുള്ള വിവരം യുഎസ് സേനയ്ക്ക് ലഭിച്ചു.
തിക്രിതിലെ ഒരു കൃഷിക്കളത്തില്‍ സദ്ദാം ഒളിച്ചുകഴിയുന്നുണ്ടെന്ന് മുസ്ലിത് യുഎസ് സേനയോട് വെളിപ്പെടുത്തുകയായിരുന്നു. എന്നാല്‍ സദ്ദാമിനെ പിടികൂടണമെന്ന ഉദ്ദേശ്യത്തോടെ മനപൂര്‍വം മുസ്ലിത് വിവരം നല്കുകയായിരുന്നില്ല. ഇതിനാല്‍ അദ്ദേഹത്തിന് സദ്ദാമിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പ്രഖ്യാപിച്ചിരുന്ന പ്രതിഫലം യുഎസ് നല്കിയിട്ടില്ല. സദ്ദാമിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 120 കോടിരൂപ യുഎസ് ഭരണകൂടം പ്രതിഫലത്തുകയായി പ്രഖ്യാപിച്ചിരുന്നു.


Click it and Unblock the Notifications