എയര്‍ ഡെക്കാന്‍ കൊച്ചിയിലേയ്ക്കും
ബാംഗ്ലൂര്‍: കൊച്ചി ഉള്‍പ്പെടെ രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലേക്ക് എയര്‍ ഡെക്കാന്‍ ചെലവ് കുറഞ്ഞ വിമാനസര്‍വീസ് ആരംഭിയ്ക്കുന്നു.
ആറ് മാസത്തിനുള്ളില്‍ പുതുതായി ഏഴ് സര്‍വീസുകള്‍ കൂടി തുടങ്ങാനാണ് എയര്‍ ഡെക്കാന്റെ പദ്ധതി. മാനേജിംഗ് ഡയറക്ടര്‍ ജി.ആര്‍. ഗോപിനാഥ് അറിയിച്ചതാണ് ഇക്കാര്യം. ആദ്യഘട്ടത്തില്‍ ബാംഗ്ലൂര്‍, ദില്ലി, മുംബൈ, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്കായിരിക്കും സര്‍വീസ് തുടങ്ങുക.
രണ്ടാംഘട്ടമായി കൊച്ചി, അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് സര്‍വീസ് തുടങ്ങും. ഈ ഏഴ് നഗരങ്ങളിലേക്കും തിരിച്ചും വിമാനസര്‍വീസ് നടത്താനാണ് പദ്ധതി.












Click it and Unblock the Notifications