ദേവൂ പൂര്‍ണമായും ടാറ്റ ഏറ്റെടുത്തു
ഗുന്‍സാന്‍: കൊറിയന്‍ കമ്പനിയായ ദേവൂ കമ്മേഴ്സ്യല്‍ വെഹിക്കിള്‍ കോര്‍പ്പറേഷന്‍ ഏറ്റെടുക്കുന്നത് ടാറ്റാ മോട്ടോര്‍സ് പൂര്‍ത്തിയാക്കി.
489.6 കോടി രൂപയ്ക്കാണ് ടാറ്റ ദേവൂവിനെ ഏറ്റെടുത്തത്. ഒരു ഇന്ത്യന്‍ കമ്പനിയുടെ കൊറിയയിലെ ഏറ്റവും വലിയ വിലയ്ക്കെടുക്കലാണിതെന്ന് ടാറ്റ മോട്ടോര്‍സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ പറഞ്ഞു.
ഔദ്യോഗികമായ ഏറ്റെടുക്കലോടെ ദേവൂ പൂര്‍ണമായും ടാറ്റാ മോട്ടോര്‍സിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാവുകയാണ്. ദേവൂവിന്റെ പുതുതായി അനുവദിക്കപ്പെട്ട ഓഹരികള്‍ ടാറ്റ സ്വീകരിച്ചു. പുതിയ ഓഹരികള്‍ 25 ശതമാനം വരും.
2003ല്‍ 60 ലക്ഷം ഡോളറായിരുന്നു ദേവൂ മോട്ടോര്‍സിന്റെ ലാഭം.












Click it and Unblock the Notifications