ദാവൂദിന്റെ കൂട്ടാളി അറസ്റിലായി
ദില്ലി: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത കൂട്ടാളിയും മുംബൈ ബോംബ് സ്ഫോടന പരമ്പര കേസിലെ പ്രതികളിലൊരാളുമായ താഹിര്‍ മുഹമ്മദ് മര്‍ച്ചന്റ് യുഎഇയില്‍ അറസ്റിലായി.
മാര്‍ച്ച് 27 ശനിയാഴ്ചയാണ് അബുദാബിയില്‍ നിന്ന് മര്‍ച്ചന്റിനെ അബുദാബി പോലീസ് അറസ്റ് ചെയ്തത്. മര്‍ച്ചന്റിനെതിരെ നേരത്ത ഇന്റര്‍പോള്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
മര്‍ച്ചന്റിന്റെ അറസ്റിനെ കുറിച്ച് അബുദാബി പൊലീസ് സിബിഐയെ അറിയിച്ചു. മര്‍ച്ചന്റിനെ ഇന്ത്യയ്ക്ക് വിട്ടുതരുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.
ഒരു കള്ളനോട്ട് കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന പേരിലും പൊലീസ് മര്‍ച്ചന്റിനെ അന്വേഷിച്ചുവരികയാണ്.












Click it and Unblock the Notifications