Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രെഡിറ്റ് കാര്‍ഡ്: ബാങ്കിനെതിരെ വിധി

ബാംഗ്ലൂര്‍: ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താവിന് ശരിയായ സേവനം നല്കാത്തതിന്റെ പേരില്‍ സ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിനോട് 10,000 രൂപ നഷ്ടപരിഹാരം നല്കാന്‍ കോടതി ആവശ്യപ്പെട്ടു.

മൂന്നാം അഡീഷണല്‍ ബാംഗ്ലൂര്‍ അര്‍ബന്‍ ജില്ല കണ്‍സ്യൂമര്‍ തര്‍ക്കപരിഹാര ഫോറം ആണ് സ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിനെതിരെ വിധി പ്രസ്താവിച്ചത്. ഇ. ശേഷാദ്രി എന്ന ഉപഭോക്താവിന്റെ പരാതിയിന്മേലാണ് കോടതിയുടെ ഈ വിധി. കോടതിനടപടികള്‍ക്ക് ചെലവായ 5,000 രൂപ ഇതിന് പുറമെ ശേഷാദ്രിയ്ക്ക് നല്കാനും കോടതി ബാങ്കിനോട് ആവശ്യപ്പെട്ടു.

ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് സാധനം വാങ്ങിയാല്‍ 52 ദിവസത്തിനുള്ളില്‍ പണം ബാറ്കില്‍ നല്കിയാല്‍ മതിയെന്നതാണ് സ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ വ്യവസ്ഥ. ഈ കാലയളവിനുള്ളില്‍ പണം നല്കിയാല്‍ പലിശ ഈടാക്കില്ല. എന്നാല്‍ ഈ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് സാധനം വാങ്ങിയതിന്റെ പണം ഉടന്‍ നല്കാന്‍ ആവശ്യപ്പെട്ട് ബാങ്കിന്റെ ഏജന്റ് ശേഷാദ്രിയെ സമീപിച്ചു. പണം നല്കിയ ശേഷാദ്രി തന്റെ ക്രെഡിറ്റ് കാര്‍ഡുകള്‍ എല്ലാം ഉടന്‍ റദ്ദാക്കാന്‍ ബാങ്കിനോട് ആവശ്യപ്പെട്ടു. പക്ഷെ ബാങ്ക് അത് ചെയ്തില്ല. ഈ രണ്ട് കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശേഷാദ്രി കോടതിയെ സമീപിച്ചത്.

ശേഷാദ്രിയുടെ പരാതി വാസ്തവമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി ബാങ്കിനോട് നഷ്ടപരിഹാരം നല്കാന്‍ ആവശ്യപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+