Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മ ഇന്ത്യക്കാരി: രാഹുല്‍

ദില്ലി: തന്റെ അമ്മ പൂര്‍ണ്ണമായും ഇന്ത്യക്കാരിയാണെന്ന് മകനും അമേഠിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി പറഞ്ഞു. അമേഠിയിലേക്ക് പുറപ്പെടും മുമ്പ് ദില്ലി വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേഠിയിലെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ താന്‍ പരമാവധി പ്രയത്നിക്കുമെന്ന് പിന്നീട് അമേഠിയിലെത്തിയ രാഹുല്‍ ഗാന്ധി പറഞ്ഞു. അമേഠിയില്‍ തന്റെ തിരഞ്ഞെടുപ്പ് പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി. അമേഠിയിലെ ഷിലോലിയിലെത്തിയ അദ്ദേഹത്തിന് ജനങ്ങള്‍ ഊഷ്മളമായ സ്വീകരണം നല്കി.

തന്റെ അപ്പൂപ്പന്റെ കാലം മുതലേ അമേഠിയുമായി തന്റെ കുടുംബത്തിന് ബന്ധമുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കുട്ടികളേയുമേന്തി തന്റെ പ്രസംഗം കേള്‍ക്കാനെത്തിയ സ്ത്രീകളോട് രാഹുല്‍ഗാന്ധിയ്ക്ക് പ്രത്യേകം ഉപദേശം നല്കാനുണ്ടായിരുന്നു: കുട്ടികള്‍ സ്കൂളില്‍ പോകുന്നുണ്ടോ എന്നും നന്നായി പഠിയ്ക്കുന്നുണ്ടോ എന്ന കാര്യവും എല്ലാവരും ഉറപ്പാക്കണം. രാഹുലിന്റെ ഈ വാക്കുകള്‍ക്ക് നല്ല കയ്യടി കിട്ടി.

വെളുത്ത കുര്‍ത്തയും പൈജാമയും അണിഞ്ഞെത്തിയ രാഹുല്‍ ഗാന്ധിയോടൊപ്പം മുന്‍ കേന്ദ്രമന്ത്രി സതീഷ്ശര്‍മ്മയും സോണിയാഗാന്ധിയുടെ പ്രതിനിധി കിഷോരി ലാല്‍ ശര്‍മ്മയും ഉണ്ടായിരുന്നു. കസോലിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളോടൊപ്പം രാഹുല്‍ കുറെ നേരം ചെലവഴിച്ചു.

രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ ജനങ്ങള്‍ രാജീവ് ഗാന്ധിയുമായി രാഹുലിനുള്ള രൂപസാദൃശ്യം താരതമ്യം ചെയ്യുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+