തിരഞ്ഞെടുപ്പിന് വേണ്ടത്ര പൊലീസില്ല: ഡിജിപി
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിന് സുരക്ഷാ സംവിധാനത്തിനായി സംസ്ഥാനത്ത് വേണ്ടത്ര പൊലീസ് സേനയില്ലെന്ന് ഡിജിപി ഹോര്‍മിസ് തരകന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷന്‍ വേണ്ടത്ര കേന്ദ്ര പൊലീസ് സേനയെ അനുവദിക്കാത്തതിനാലാണ് ഇത്. കൂടുതല്‍ സേനയെ അനുവദിക്കാന്‍ ആവശ്യപ്പെടും. പ്രാഥമിക അന്വേഷണത്തിലാണ് വേണ്ടത്ര പൊലീസില്ലെന്ന് തെളിഞ്ഞത്. ആവശ്യമെങ്കില്‍ സ്പെഷ്യല്‍ പൊലീസ് സേനയെ ഇറക്കും. - അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുമെന്ന് ഡിജിപി പറഞ്ഞു.












Click it and Unblock the Notifications