ഖേദപ്രകടനം ആവശ്യപ്പെട്ടില്ല: ഉണ്ണിത്താന്‍, ശരത്
തിരുവനന്തപുരം: രാജ്മോഹന്‍ ഉണ്ണിത്താനെയും ശരത്ചന്ദ്രപ്രസാദിനെയും കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്റ് ചെയ്തതിനെതിരെയുള്ള പരാതിയിന്മേല്‍ ഹൈക്കമാന്റിന്റെ തീരുമാനം നീണ്ടുപോയേക്കും.
അതേ സമയം മുരളീധരനെതിരെ നടത്തിയ പ്രസ്താവനകളില്‍ ഖേദം പ്രകടിപ്പിക്കണമെന്ന് ഹൈക്കമാന്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താനും ശരത്ചന്ദ്രപ്രസാദും പറഞ്ഞു.
അപ്പീലിന്മേല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനമുണ്ടാവുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ അറിയിച്ചിട്ടുണ്ട്. ഒരു ഉപാധിയും ഹൈക്കമാന്റ് തങ്ങള്‍ക്ക് മുന്നില്‍ വച്ചിട്ടില്ല- അവര്‍ വ്യക്തമാക്കി.
സസ്പെന്‍ഷന്‍ ഉടന്‍ പിന്‍വലിക്കണമെന്ന് പി. സി. ചാക്കോ അഹമ്മദ് പട്ടേലിനെ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടേലിന്റെ അഭ്യര്‍ഥന അനുസരിച്ചാണ് ശരത് നിരാഹാരം അവസാനിപ്പിച്ചത് എന്നതിനാല്‍ സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നത് നീട്ടിക്കൊണ്ടുപോവരുതെന്ന് ചാക്കോ ആവശ്യപ്പെട്ടു.












Click it and Unblock the Notifications