കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉറപ്പ് പാലിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിക്കില്ല: ജെ.എസ്.എസ്.

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ചാരായ തൊഴിലാളികളെ പുനരധിവസിപ്പിയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ജെ.എസ്.എസ്. തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണം നടത്തില്ല.

ഈ വിഷയം കഴിഞ്ഞരണ്ടര വര്‍ഷമായി പലതവണ മന്ത്രിസഭാ യോഗത്തില്‍ മന്ത്രി കെ. ആര്‍. ഗൗരി ഉന്നയിയ്ക്കുന്നുണ്ടെങ്കിലും യാതൊരു നടപടിയും സ്വീകരിയ്ക്കാന്‍ മുന്നണിയോ സര്‍ക്കാരോ തയ്യാറായിട്ടില്ല. ചാരായ നിരോധനം കൊണ്ട് തൊഴില്‍ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിയ്ക്കുമെന്ന് ഐക്യമുന്നണി പ്രകടന പത്രികയിലും പറഞ്ഞിരുന്നു. ഒട്ടേറെ ചാരായ തൊഴിലാളികള്‍ ഉള്ള പാര്‍ട്ടിയാണ് ജെ.എസ്.എസ്. നാലായിരത്തിലേറെ ചാരായ തൊഴിലാളികള പണിയില്ലാതെ നടക്കുകയാണ്.

ജെ.എസ്.എസ്. നേതൃയോഗം ഈ പ്രശ്നം മുഖ്യമന്ത്രിയെ ധരിപ്പിയ്ക്കാനായി പ്രസിഡന്റ് അഡ്വ. എ.എന്‍. രാജന്‍ബാബു എം.എല്‍.എ. യെ നിയോഗിച്ചിരിയ്ക്കുകയാണ്. ഈ പ്രശ്നം പല തവണ അധികൃതരെ ധരിപ്പിച്ചിട്ടും അനുകൂല നടപടികള്‍ സ്വീകരിക്കാത്തതില്‍ അണികളില്‍ ശക്തമായ പ്രതിഷേധമുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പ് പ്രശ്നപരിഹാരമുണ്ടായില്ലെങ്കില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്ന് രാജന്‍ ബാബു വ്യക്തമാക്കി.

എന്നാല്‍ ജെ.എസ്.എസ്. ന്റെ ഈ തന്ത്രം ഐക്യമുന്നണിയില്‍ ചില രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്താനായിട്ടാണെന്ന് കരുതുന്നു. ജെ.എസ്.എസ്. ന് കാര്യമായ സ്വാധീനമുള്ള ആലപ്പുഴ ലോക്സഭാ നിയോജക മണ്ഡലം ജെ.എസ്.എസ്. ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. ഇതിന്റെ വാശിയിലാണ് ഇപ്പോള്‍ പാര്‍ട്ടി ഈ നിലപാട് സ്വീകരിച്ചിരിയ്ക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X