വി.എസിന്റെ ആരോപണം ശരിയല്ല: മാണി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇന്‍ഫാമിന് സബ്സിഡി അനുവദിച്ചതെന്ന പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ ആരോപണം ശരിയല്ലെന്ന് റവന്യു മന്ത്രി കെ. എം. മാണി പറഞ്ഞു.
നിയമങ്ങള്‍ക്ക് വിധേയമായാണ് ഇന്‍ഫാമിന് റബര്‍ കയറ്റുമതിക്ക് സബ്സിഡി അനുവദിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൊപ്ര സംഭരണവുമായി ബന്ധപ്പെട്ട് വന്‍അഴിമതി നടന്നിട്ടുണ്ടെന്നും ഇതിനെ തുടര്‍ന്നാണ് സബ്സിഡി അനുവദിക്കുന്നതില്‍ പുതിയ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയതെന്നും യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു. ഈ വ്യവസ്ഥകള്‍ പാലിച്ചാണ് ഇന്‍ഫാമിന് സബ്സിഡി അനുവദിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications