തൃശൂര്‍ മേയര്‍ രാജിവച്ചേയ്ക്കും
തൃശൂര്‍: കോണ്‍ഗ്രസിനുള്ള വഴക്ക് തീര്‍ക്കുന്നതിന്റെ ഭാഗമായി തൃശൂര്‍ മേയര്‍ ജോസ് കാട്ടൂക്കാരന്‍ വരുന്ന ദിവസങ്ങളില്‍ മേയര്‍ സ്ഥാനം രാജിവച്ചേയ്ക്കുമെന്നറിയുന്നു.
എ, ഐ വഴക്ക് തീര്‍ക്കാന്‍ പുതുതായി ഉരുത്തിരിഞ്ഞിട്ടുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുല അനുസരിച്ച് ഏപ്രില്‍ ഒന്നിനോ രണ്ടിനോ അദ്ദേഹം രാജിവയ്ക്കുമെന്നാണ് കരുതുന്നത്. കരുണാകരന്‍ തന്നെ രാജിവയ്ക്കാന്‍ മേയര്‍ ജോസ് കാട്ടൂക്കാരനോട് നേരിട്ടാവശ്യപ്പെട്ടതായി അറിയുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് ജില്ലാ അച്ചടക്കസമിതി യോഗം മേയര്‍ ജോസ് കാട്ടൂക്കാരനോട് രാജിനല്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്കിയിരുന്നു. മേയര്‍ രാജിവച്ചാല്‍ പുതുതായി എ ഗ്രൂപ്പ് നേതാവും മുന്‍ ഡപ്യൂട്ടി മേയറുമായ കെ. രാധാകൃഷ്ണനെ മേയറാക്കും.












Click it and Unblock the Notifications