കിളിമാനൂരില്‍ കണ്ടത് ബോംബല്ല
കിളിമാനൂര്‍: കിളിമാനൂര്‍ ബസ്സ്റാന്റില്‍ നിന്നും കണ്ടെടുത്ത പ്ലാസ്റിക് പന്തുകള്‍ ബോംബല്ലെന്ന് തിരിച്ചറിഞ്ഞു.
ഒരു ബസ് യാത്രക്കാരനാണ് സംശയകരമായ സാഹചര്യത്തില്‍ ബസ്സ്റാന്റില്‍ ഏതാനും പ്ലാസ്റിക് പന്തുകള്‍ കണ്ടത്. വൈദ്യുതിവയറുമായി ബന്ധിപ്പിച്ച നിലയിലായിരുന്നു ഈ പ്ലാസ്റിക് പന്തുകള്‍.
സംശയം തോന്നിയ യാത്രക്കാരന്‍ പൊലീസില്‍ വിവരം അറിയിച്ചു. കിളിമാനൂര്‍ സിഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി. പ്ലാസ്റിക് ബോളുകള്‍ വെള്ളത്തിലിട്ട ശേഷം സ്റേഷനിലെത്തി വിശദപരിശോധന നടത്തിയപ്പോഴാണ് ബോംബല്ലെന്ന് മനസ്സിലായത്.












Click it and Unblock the Notifications