Get Updates
Get notified of breaking news, exclusive insights, and must-see stories!

27 ഇന്ത്യന്‍ കമ്പനികള്‍ ഫോര്‍ബ്സ് ലിസ്റില്‍

ദില്ലി: ഫോര്‍ബ്സ് മാസിക തിരഞ്ഞെടുത്ത ലോകത്തിലെ മികച്ച 2000 കമ്പനികളില്‍ ഇന്ത്യയില്‍ നിന്നുള്ള 27 കമ്പനികള്‍ സ്ഥാനം പിടിച്ചു.

വില്പന, ലാഭം, സ്വത്ത്, വിപണിയിലെ മൂല്യം എന്നീ മാനദണ്ഡങ്ങള്‍ വച്ചാണ് ഫോര്‍ബ്സ് മാസിക ലോകത്തിലെ മികച്ച 2,000 കമ്പനികളെ തിരഞ്ഞെടുത്തത്. ഇന്ത്യന്‍ കമ്പനികളില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍(ഐഒസി) ആണ് മുന്നില്‍. തൊട്ടുപിന്നില്‍ സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ) നിലകൊള്ളുന്നു.

2,000 കമ്പനികളുടെ ലിസ്റില്‍ ഐഒസിയ്ക്ക് 243ാം സ്ഥാനമാണുള്ളത്. എസ്ബിഐ 251ാം സ്ഥാനത്താണ്. മറ്റ് കമ്പനികള്‍ (സ്ഥാനം ബ്രാക്കറ്റില്‍): ഒഎന്‍ജിസി(273), റിലയന്‍സ്(303), ഭാരത്പെട്രോളിയം(804), ഐസിഐസിഐ(820), ഹിന്ദുസ്ഥാന്‍ പെട്രോളിയം(856), ഗെയ്ല്‍(1,238), കാനറാ ബാങ്ക്(1,271), പഞ്ചാബ് നാഷണല്‍ ബാങ്ക്(1,286),ഐടിസി(1,311),ഇന്‍ഫോസിസ്(1,320),വിപ്രോ(1,343), ബാങ്ക് ഓഫ് ഇന്ത്യ(1,344), ബാങ്ക് ഓഫ് ബറോഡ(1,358), എച്ച്ഡിഎഫ്സി(1,380),സ്റീല്‍ അതോറിറ്റി(1,393),ടിസ്കോ(1530),ഐഡിബിഐ(1,555), റാന്‍ബാക്സി(1,621),യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ(1,642), എംടിഎന്‍എല്‍(1,922), ഭാരത്ടെലി(1,983), ഐഒബി(1,984), ഹിന്റാല്‍കോ(1,998), ഓറിയന്റല്‍ ബാങ്ക്ഓഫ് കോമേഴ്സ് (2,000).

മികച്ച ഇന്ത്യന്‍ കമ്പനികളില്‍ അധികവും ബാങ്കിംഗ്, എണ്ണ-പ്രകൃതിവാതക വ്യവസായമേഖലകളില്‍ നിന്നുള്ളവയാണ്. പത്ത് ബാങ്കുകളും അഞ്ച് എണ്ണ-പ്രകൃതിവാതക കമ്പനികളും രണ്ട് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളും രണ്ട് സോഫ്റ്റ്വെയര്‍ കമ്പനികളും ലിസ്റില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. വിപ്രോയും ഇന്‍ഫോസിസുമാണ് സോഫ്റ്റ്വെയര്‍ കമ്പനികള്‍.

ലോകത്തെ ഒന്നാം നമ്പര്‍ കമ്പനി സിറ്റി ഗ്രൂപ്പാണ്. ജനറല്‍ ഇലക്ട്രിക്, ടൊയോട്ട, വാള്‍ മാര്‍ട്ട്, ബാങ്ക് ഓഫ് അമേരിക്ക, ഇന്റല്‍ ഗ്രൂപ്പ്, എക്സോണ്‍ മൊബീല്‍, ബിപി, എച്ച്എസ്ബിസി എന്നിവയും ആദ്യ പത്ത്കമ്പനികളില്‍ ഉള്‍പ്പെടുന്നു. ആദ്യത്തെ പത്ത് കമ്പനികളില്‍ ഏഴെണ്ണം യുഎസില്‍ നിന്നും രണ്ടെണ്ണം ബ്രിട്ടനില്‍ നിന്നും ഒരെണ്ണം ജപ്പാനില്‍ നിന്നും ഉള്ളവയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+