കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാനില വില കുതിച്ചുയരും

  • By Staff
Google Oneindia Malayalam News

കൊച്ചി: മഡഗാസ്കറില്‍ ചുഴലി കൊടുങ്കാറ്റ് മൂലം വാനില കൃഷി നശിച്ചതിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ വാനിലയുടെ വില കുതിച്ചുകയറാന്‍ സാധ്യത.

മാര്‍ച്ച് ഏഴിനും ഒമ്പതിനുമാണ് മഡഗാസ്കറില്‍ വന്‍ ചുഴലി കൊടുങ്കാറ്റുണ്ടായത്. ചുഴലി വിതച്ച ദുരന്തത്തില്‍ ഇരുന്നൂറോളം പേരാണ് മരിച്ചത്. രണ്ട് ലക്ഷത്തിലേറെ പേര്‍ ഭവനരഹിതരായി.

വാനിലകൃഷിയെയും ചുഴലിക്കാറ്റ് സാരമായി ബാധിച്ചു. 600 ടണ്‍ വിളവ് നഷ്ടമായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മഴ മൂലം ഇനിയും കൃഷി നശിക്കാന്‍ സാധ്യതയുണ്ട്.

ഇപ്പോള്‍ ഒരു കിലോഗ്രാം വാനില കായ്ക്ക് 450 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ വാനിലയുടെ വില. 2000ലും 2001ലും ചുഴലി കൊടുങ്കാറ്റ് മൂലം മഡഗാസ്കറില്‍ വാനില കൃഷി വ്യാപകമായി നശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വാനില കായുടെ വില കുതിച്ചുയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഒരു കിലോ വാനില കായ്ക്ക് 500 ഡോളറായിരുന്നു വില. 10 വര്‍ഷം മുമ്പ് കിലോയ്ക്ക് 15 ഡോളര്‍ എന്ന നിലയില്‍ നിന്നാണ് വാനിലയുടെ വില കുതിച്ചുയര്‍ന്നത്.

കേരളത്തിലെ വാനില കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നത്തിന് നല്ല വില കിട്ടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇന്ത്യയില്‍ നിന്നുള്ള വാനില കായില്‍ വാനിലിന്‍ കൂടുതലുള്ളതിനാല്‍ ഇതിന് അന്താരാഷ്ട്ര വിപണിയില്‍ നല്ല ഡിമാന്റാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X