കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ദര്‍ശന രേഖ പുറത്തിറക്കി

  • By Staff
Google Oneindia Malayalam News

ദില്ലി: ബി.ജെ.പി. ദില്ലിയില്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ദര്‍ശന രേഖ പുറത്തിറക്കി. വികസനമാണ് ദര്‍ശന രേഖയിലെ പ്രധാന വിഷയം.

പാര്‍ട്ടി അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡു ആണ് ദര്‍ശന രേഖ പുറത്തിറക്കിയതം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ കാലഘട്ടം അവസാനിച്ചിരിയ്ക്കുന്നെന്നും ഇനിയുള്ളത് ബി.ജെ.പി.യുടെ കാലമാണെന്നും രേഖ പുറത്തിറക്കിക്കൊണ്ട് വെങ്കയ്യ നായിഡു പറഞ്ഞു.

2020 ാടെ ഇന്ത്യയെ ഒരു ലോക ശക്തിയാക്കി മാറ്റുകയാണ് ബി.ജെ.പി.യുടെ പ്രധാന ലക്ഷ്യം. ദേശീയ സുരക്ഷ മെച്ചപ്പെടുത്തല്‍, ദേശീയ ഐക്യം ശക്തിപ്പെടുത്തല്‍, ഭാരതത്തിന്റെ സാമൂഹിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തല്‍ ഇവയ്ക്കാണ് ബി.ജെ.പി. പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. ആഭ്യന്തര മൊത്ത ഉല്പാദനം (ജി.ഡി.പി) രണ്ടക്ക സംഖ്യയിലെത്തിയ്ക്കലും ബിജെപി ലക്ഷ്യമിടുന്നു. ദാരിദ്യ്രവും തൊഴിലില്ലായ്മയും ഇല്ലാതാക്കുന്നതിനോടൊപ്പം ഇന്ത്യയിലെ എല്ലാ പൗരന്റേയും ജീവിത സൗകര്യം മെച്ചപ്പെടുത്താനായിരിയ്ക്കും ബിജെപി ശ്രമിയ്ക്കുക.

ഈ ദര്‍ശന രേഖ പാര്‍ട്ടിയുടെ മാനിഫെസ്റൊ അല്ല, പക്ഷം ഭാരതം എങ്ങനെ പുരോഗമിയ്ക്കണം എന്നതിനെക്കുറിച്ച് ബി.ജെ.പി.യ്ക്കുള്ള ആശയമാണിത്. വെങ്കയ്യ നായിഡു പറഞ്ഞു. ദേശീയ ജനാധിപത്യമുന്നണി പ്രകടന പത്രിക ഇറക്കുന്നുണ്ട്. ഇത് ഏപ്രില്‍ എട്ടിന് പ്രധാനമന്ത്രി വാജ്പേയി പുറത്തിറക്കും. അയോദ്ധ്യയില്‍ രാമ ക്ഷേത്രം പണിയുക എന്നതില്‍ നിന്ന് ബി.ജെ.പി. പിന്നാക്കം പോയിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ കോടതി വിധി പാലിയ്ക്കാന്‍ എല്ലാ പാര്‍ട്ടികളും തയ്യാറാവണം. രേഖ പറയുന്നു.

ബിജെപി നേതാക്കളായ ജസ്വന്ത് സിംഹ്, പ്രമോദ് മഹാജന്‍, സുഷമാ സ്വരാജ്, അരുണ്‍ ജെറ്റ്ലി എന്നിവര്‍ ദര്‍ശന രേഖ പുറത്തിറങ്ങുന്ന ചടങ്ങില്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X