ശുക്ലയ്ക്കെതിരെ ജോഗി
ദില്ലി: മുന്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി അജിത് ജോഗിയ്ക്കെതിരായ സസ്പെന്‍ഷന്‍ പിന്‍വലിയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.
ഛത്തീസ്ഗഢിലെ മഹ്സമുന്ദ് മണ്ഡലത്തില്‍ മത്സരിക്കുന്ന വി.സി. ശുക്ലയ്ക്കെതിരെ ജോഗിയെ സ്ഥാനാര്‍ത്ഥിയാക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചു. ഇതോടെ ഈ മണ്ഡലം ദേശീയശ്രദ്ധയാകര്‍ഷിയ്ക്കും.
ജോഗി അച്ചടക്കസമിതിയ്ക്ക് നല്കിയ മാപ്പപേക്ഷയുടെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍ പിന്‍വലിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് കപില്‍ സിബല്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാവായിരുന്ന വി.സി. ശുക്ല ഈയിടെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് സ്വന്തം പാര്‍ട്ടി രൂപീകരിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications