Get Updates
Get notified of breaking news, exclusive insights, and must-see stories!

മിസ് ഇന്ത്യാ വേള്‍ഡ് വിവാഹിതയെന്ന് ആരോപണം

മുംബൈ: മിസ് ഇന്ത്യ-2004 മത്സരത്തില്‍ മിസ് ഇന്ത്യാ വേള്‍ഡായി തിരഞ്ഞെടുക്കപ്പെട്ട ലക്ഷ്മി പണ്ഡിറ്റ് വിവാഹിതയെന്ന് ആരോപണം. ഇതേ തുടര്‍ന്ന് ലക്ഷ്മി പണ്ഡിറ്റിന്റെ സൗന്ദര്യപട്ടം സംബന്ധിച്ച് വിവാദമുയര്‍ന്നു.

സിദ്ധാര്‍ഥ് മിശ്ര എന്നയാളോടൊപ്പം ലക്ഷ്മി പണ്ഡിറ്റ് വാടകവീട്ടില്‍ താമസിച്ചിട്ടുണ്ടെന്ന് ഒരു ടെലിവിഷന്‍ ചാനല്‍ വാര്‍ത്ത പുറത്തുവിട്ടതോടെയാണ് വിവാദമുയര്‍ന്നത്. മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ അവിവാഹിതകളായിരിക്കണമെന്നാണ് ചട്ടം.

ലക്ഷ്മി വിവാഹിതയാണെന്ന ആരോപണത്തെ കുറിച്ച് അന്വേഷിച്ച് തീര്‍പ്പ് കല്പിക്കുമെന്ന് സൗന്ദര്യമത്സര സംഘാടകര്‍ അറിയിച്ചു.

അതിനിടയില്‍ 2003ലെ ഗ്ലാഡ്റാഗ്സ് മെഗാമോഡല്‍ മത്സരത്തില്‍ നിന്ന് ലക്ഷ്മിയെ അയോഗ്യയാക്കിയിരിന്നുവെന്ന് മത്സരത്തിന്റെ സംഘാടകര്‍ അറിയിച്ചു. ബയോഡാറ്റയില്‍ ജനനത്തീയതി, ജനനസ്ഥലം എന്നിവയുടെ കാര്യത്തില്‍ പൊരുത്തക്കേടുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് അയോഗ്യയാക്കിയത്.

ലക്ഷ്മി യഥാര്‍ഥത്തില്‍ വിവാഹിതയാണോ എന്ന് വ്യക്തല്ല. മുംബൈയില്‍ വാടകവീട്ടില്‍ താമസിക്കുന്നതിനായി ഉണ്ടാക്കിയ കരാറില്‍ സിദ്ധാര്‍ഥ് മിശ്ര പേര് ഭര്‍ത്താവിന്റെ സ്ഥാനത്ത് ചേര്‍ത്തിട്ടുണ്ട്. അവിവാഹിതകള്‍ക്ക് വാടകവീട് കിട്ടാന്‍ ബുദ്ധിമുട്ടുള്ള മുംബൈയില്‍ ലക്ഷ്മി ഒരു വ്യാജഭര്‍ത്താവിന്റെ പേര് ചേര്‍ത്തതാണോ എന്ന് വ്യക്തമല്ല.

ഇത്തവണത്തെ ഗ്ലാഡ്റാഗ്സ് മത്സരത്തില്‍ ലക്ഷ്മിയുടെ ഭര്‍ത്താവ് സിദ്ധാര്‍ഥ് മിശ്ര അപേക്ഷനല്‍കിയിട്ടുണ്ട്. ലക്ഷ്മിയുടെയും സിദ്ധാര്‍ഥിന്റെയും വിലാസം ഒന്നുതന്നെയാണ്. സിദ്ധാര്‍ഥ് വിവാഹിതനാണെന്ന് കണ്ടെത്തിയാല്‍ അയോഗ്യത കല്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+