Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റേത് ഹൃദയത്തിന്റെ രാഷ്ട്രീയം: രാഹുല്‍

അമേത്തി: ഹൃദയത്തിന്റെ രാഷ്ട്രീയത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. ഹൃദയങ്ങള്‍ കീഴടക്കാനാണ് അല്ലാതെ തിരഞ്ഞെടുപ്പില്‍ വിജയിക്കാനല്ല താന്‍ രാഷ്ട്രീയത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

താന്‍ മത്സരിക്കുന്ന മണ്ഡലമായ അമേഠിയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനം നടത്തിവരുന്ന രാഹുല്‍ഗാന്ധി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ജനങ്ങളെ ഒന്നിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യം. അവരെ വിഭജിപ്പിക്കുക എന്നതല്ല. വികസിത രാജ്യങ്ങള്‍ പോലും കൂടുതല്‍ വികസനത്തിന് ശ്രമിക്കുമ്പോള്‍ ബിജെപി അവകാശപ്പെടുന്നത് ഇന്ത്യ പൂര്‍ണമായും വികസിച്ചുകഴിഞ്ഞുവെന്നാണ്.

തിരഞ്ഞെടുപ്പില്‍ വിജയിച്ച് അമേഠിയുടെ വികസനത്തിന് വേണ്ടി ശ്രമിക്കുക എന്നതാണ് തന്റെ ലക്ഷ്യം. അമേഠിയിലെ ജനങ്ങളില്‍ നിന്ന് വലിയ സ്വീകരണമാണ് തനിക്ക് ലഭിച്ചത്.

അച്ഛനോടൊപ്പം താന്‍ അമേഠിയില്‍ വന്നിരുന്നുവെന്നും ഇപ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ തിരിച്ചെത്തുന്നുവെന്നും രാഹുല്‍ പറഞ്ഞു.

തന്റെ കുടുംബത്തിനെതിരെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുയരുന്ന വിമര്‍ശനത്തിന് താന്‍ വലിയ പ്രാധാന്യം കൊടുക്കുന്നില്ലെന്ന് രാഹുല്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+