ഗോപാല്‍കൃഷ്ണപിള്ള, സുധാപിള്ള കേന്ദ്രത്തിലേക്ക്
ദില്ലി: മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഗോപാല്‍ കൃഷ്ണപിള്ള കേന്ദ്രസര്‍വീസിലേക്ക്. അദ്ദേഹത്തെ കേന്ദ്ര വാണിജ്യവകുപ്പില്‍ അഡീഷണല്‍ സെക്രട്ടറിയായാണ് നിയമിച്ചിരിക്കുകയാണ്.
കേരളത്തില്‍ ധനകാര്യപ്രിന്‍സിപ്പല്‍ സെക്രട്ടറിയായ സുധ പിള്ളയും കേന്ദ്രസര്‍വീസിലേക്ക് പോവുകയാണ്. ഖനിവകുപ്പില്‍ അഡീഷണല്‍ സെക്രട്ടറിയായാണ് സുധാപിള്ളയുടെ പുതിയ നിയമനം.
ദമ്പതികളായ ഇവര്‍ കേരള കേഡറിലെ 1972 ഐഎഎസ് ബാച്ചില്‍പ്പെട്ടവരാണ്.
എക്സ്പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പറേഷന്‍ ചെയര്‍മാനും എംഡിയുമായ പി.എം. അബ്ദുള്‍ ഹക്കിമിനെ സെക്രട്ടറിയായി ഉയര്‍ത്തിയിട്ടുണ്ട്. ഇദ്ദേഹം മലയാളിയാണ്.
കര്‍ണാടക കേഡറിലെ മലയാളി ഐഎഎസ് ഉദ്യോഗസ്ഥ രേണുക വിശ്വനാഥനെ അഡീഷണല്‍ സെക്രട്ടറി പദവിയോടെ ആസൂത്രണകമ്മിഷനില്‍ ഉപദേഷ്ടാവാക്കിയിട്ടുണ്ട്.












Click it and Unblock the Notifications