കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ലിസ്റ്: ചൊവാഴ്ച ദില്ലിയില്‍ ചര്‍ച്ച

  • By Staff
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ലിസ്റ് സംബന്ധിച്ച് ഹൈക്കമാന്റുമായി മുഖ്യമന്ത്രി എ. കെ. ആന്റണിയും കെപിസിസി പ്രസിഡന്റ് പി. പി. തങ്കച്ചനും മാര്‍ച്ച് 30 ചൊവാഴ്ച ദില്ലിയില്‍ ചര്‍ച്ച നടത്തും.

തിങ്കളാഴ്ച ആന്റണിയെയും തങ്കച്ചനെയും സോണിയാഗാന്ധി ദില്ലിയിലേക്ക് വിളിപ്പിച്ചു. ആന്റണി തിങ്കളാഴ്ച രാത്രിയോടെ ദില്ലിയിലെത്തി. തങ്കച്ചന്‍ ചൊവാഴ്ച ദില്ലിയിലെത്തും.

വിജയസാധ്യതയില്ലാത്ത മണ്ഡലങ്ങളെന്ന് ഹൈക്കമാന്റിന് റിപ്പോര്‍ട്ട് ലഭിച്ച സീറ്റുകള്‍ സംബന്ധിച്ചാണ് അനിശ്ചിതത്വം നിലനില്‍ക്കുന്നത്. മുകുന്ദപുരം, കോഴിക്കോട്, എറണാകുളം സീറ്റുകളിലെ സ്ഥാനാര്‍ഥികളെ മാറ്റണമെന്ന അഭിപ്രായം ഹൈക്കമാന്റിനുണ്ട്.

അതേ സമയം ലിസ്റിലെ സ്ഥാനാര്‍ഥികളെ മാറ്റരുതെന്ന അഭിപ്രായമാണ് ആന്റണിയുടേത്. കെ. കരുണാകരനും ഇതേ അഭിപ്രായമാണ്. ലിസ്റില്‍ മാറ്റം വരുത്തരുതെന്ന് നിര്‍ബന്ധം പിടിച്ചിരുന്നെങ്കിലും ഹൈക്കമാന്റിന്റെ അന്തിമ അഭിപ്രായം മാറ്റണമെന്നാണെങ്കില്‍ അതാവാമെന്ന അഭിപ്രായത്തിലേക്ക് ആന്റണിയുടെ നിലപാട് അയഞ്ഞിട്ടുണ്ട്.

ലിസ്റിന് അന്തിമരൂപം നല്‍കുന്നതില്‍ സര്‍വെ റിപ്പോര്‍ട്ടും ഹൈക്കമാന്റ് പരിഗണിക്കുന്നുണ്ട്. ഇപ്പോള്‍ നല്‍കിയിരിക്കുന്ന ലിസ്റ് പ്രകാരം മുകുന്ദപുരം, കോഴിക്കോട്, എറണാകുളം മണ്ഡലങ്ങളില്‍ വിജയസാധ്യതയില്ലെന്നാണ് സര്‍വെ റിപ്പോര്‍ട്ട്.

സര്‍വെ റിപ്പോര്‍ട്ടും സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായവും പരിഗണിച്ചായിരിക്കും ഹൈക്കമാന്റ് സ്ഥാനാര്‍ഥി ലിസ്റിന്റെ കാര്യത്തില്‍ അന്തിമതീരുമാനത്തിലെത്തുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X