കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാട്ടിന് റോയല്‍റ്റി: പുതിയ ദിശയിലേയ്ക്ക്

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: പാട്ട് പാടാന്‍ റോയല്‍റ്റി നല്‍കണമെന്ന ചിലരുടെ ആവശ്യം പുതിയ മേഖലകളിലേയ്ക്കെത്തുന്നു. റോയല്‍റ്റി വേണമെന്ന് സംഗീത സംവിധായകരും മറ്റും ശഠിച്ചാല്‍ പരിഹാരം തേടി കോടിതിയെ സമീപിയ്ക്കാനാണ് പാട്ടുകാരുടെ സംഘടനയുടെ നീക്കം.

മ്യുസിഷ്യന്‍സ് വെല്‍ഫെയല്‍ അസോസിയേഷന്‍ എന്ന സംഘടനയാണ് പരിഹാരമുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിയ്ക്കാന്‍ ആലോചിയ്ക്കുന്നത്. സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നം പരിഹരിയ്ക്കണമെന്നാണ് ഇവരുട പക്ഷം.

ഗാന രംഗത്തെ വന്‍കിടക്കാരാണ് ഇപ്പോള്‍ റോയല്‍റ്റി പ്രശ്നവുമായി രംഗത്ത് എത്തിയിരിയ്ക്കുന്നത്. ചെറിയ തുകയ്ക്ക് വേണ്ടി ഗാനമേളകളിലെ പല ജോലികളും ചെയ്യുന്നവര്‍ക്ക് ഇത് വന്‍ പ്രതിസന്ധി ഉണ്ടാക്കും. അസോസിയേഷന്റെ അദ്ധ്യക്ഷന്‍ കെ. സലാം പറയുന്നു. സാധാരണക്കാരായ ചെറുകിട ഗാനമേളക്കാരെ പിഴിയാന്‍ ഐ. പി.ആര്‍.എസ് (ഇന്ത്യന്‍ പെര്‍ഫോര്‍മേഴ്സ് റൈറ്റ്സ് സൊസൈറ്റി) തയ്യാറാവരുത്. അത് ഇത്തരക്കാരെ പട്ടിണിയിലാക്കുകയേയുള്ളു. ചലച്ചിത്ര ലോകത്തെ ചൂഷണം ചെയ്യുന്ന വന്‍ പാട്ടുകാരനായ കെ.ജെ. യേശുദാസ് ഇപ്പോള്‍ ചെറുകിട പാട്ടുകാരില്‍ നിന്നും പണം നേടാന്‍ ശ്രമിയ്ക്കുകയാണ്.

പഴയകാലക്കാരുടെ പാട്ടുകള്‍ പാടിയാണ് യേശുദാസ് പ്രശസ്തനായതെന്ന് അദ്ദേഹം ഓര്‍ക്കുന്നത് നല്ലതായിരിയ്ക്കും. സലാം പറഞ്ഞു. യേശുദാസ് ആവശ്യപ്പെടുന്നതുപോലെ ഗാനമേളകള്‍ക്ക് റോയല്‍റ്റി നല്‍കേണ്ടിവന്നാല്‍ ഗാനമേള കൊണ്ട് ഉപജീവനം നടത്തുന്ന ഒട്ടേറെ പേര്‍ പട്ടിണിയിലാവും. അതുകൊണ്ട് ഈപ്രശ്നം അവസാനിപ്പിയ്ക്കാനായി ആന്റണി സര്‍ക്കാര്‍ ഇടപെടണം. ഇങ്ങനെ ഒരു പരിഹാരം ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീയ്ക്കുക മാത്രമേ മാര്‍ഗ്ഗമുള്ളു എന്നു ം സലാം വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X