Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഡബ്ല്യുഡി ഓണ്‍ലൈനിലേക്ക്

തിരുവനന്തപുരം: ഓണ്‍ലൈന്‍ സമ്പ്രദായം ഏര്‍പ്പെടുത്തുന്നതിലൂടെ പൊതുമരാമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആധുനികവത്കരിക്കുന്നു.

പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഫയലുകള്‍ കൈകാര്യം ചെയ്യുന്നതിനും കൈമാറുന്നതിനും മറ്റും ഇന്‍ട്രാനെറ്റ് സംവിധാനം പ്രയോജനപ്പെടുത്തും. എക്സ്ട്രാനെറ്റിലൂടെ പൊതുമരാമത്ത് വകുപ്പിന്റെ ജോലികള്‍ സ്ഥിരമായി ചെയ്യുന്ന കരാറുകാരെ ഓണ്‍ലൈന്‍ സംവിധാനവുമായി ബന്ധപ്പെടുത്തും.

വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജനങ്ങളെ അറിയിക്കാന്‍ പ്രത്യേകം വെബ്സൈറ്റും തുറക്കും. സംസ്ഥാനത്തെ റോഡ് ശൃംഖലയെ കുറിച്ചുള്ള സമഗ്രമായ വിവരം വെബ്സൈറ്റില്‍ ലഭ്യമാവും. ഒരു സ്ഥലത്തെത്തുന്നതിനുള്ള വഴിയെ കുറിച്ചുള്ള വിവരങ്ങള്‍ വരെ സൈറ്റിലൂടെ കണ്ടെത്താം.

വെബ്സൈറ്റിന്റെ സര്‍വര്‍ തിരുവന്തപുരത്തെ പൊതുമരാമത്ത് വകുപ്പ് ഓഫീസില്‍ തന്നെയാണ് സ്ഥാപിച്ചിരിക്കുന്നത്.

ലിനക്സ് പോലുള്ള സ്വതന്ത്ര സോഫ്റ്റ്വേറുകളാണ് പൊതുമരാമത്ത് വകുപ്പ് ഉപയോഗിക്കുക. വകുപ്പുമായി നിരന്തരമായി ബന്ധപ്പെടുന്നവര്‍ക്ക് ഓണ്‍ലൈന്‍ വഴിയാവാം ഇടപാടുകള്‍. വകുപ്പിന്റെ പുതിയ പദ്ധതികളെ കുറിച്ചും അത് നടപ്പിലാക്കുന്നത് ഏതുവരെയെത്തിനില്‍ക്കുന്നുവെന്നതിനെ കുറിച്ചും ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴിയറിയാനാവും.

പുതിയ ടെണ്ടറുകള്‍ സംബന്ധിച്ച് ഇ-മെയില്‍ സന്ദേശത്തിന് പുറമെ എസ്എംഎസ് സന്ദേശവും കരാറുകാര്‍ക്ക് ലഭിക്കും. ബില്ലിംഗ് പ്രക്രിയയും ഓണ്‍ലൈന്‍ സമ്പ്രദായത്തിലൂടെയാക്കും. ജോലികള്‍ക്കുള്ള ലെറ്റര്‍ ഒഫ് ക്രെഡിറ്റ് ഇപ്പോള്‍ നല്‍കുന്നത് കമ്പ്യൂട്ടറുകള്‍ വഴിയാണ്. ധനകാര്യ വകുപ്പിന്റെ ക്ലിയറന്‍സും ഓണ്‍ലൈന്‍ വഴിയാക്കും.

റോഡുകള്‍ കുഴിക്കുന്നതും മറ്റും സംബന്ധിച്ച പൊതുമരാമത്ത് വകുപ്പ്, വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോര്‍ഡ്, ബിഎസ്എന്‍എല്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍ ശൃംഖല വഴി ഭാഗികമായി ഏകോപിപ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+