വയനാട്ടില്‍ 9 പേര്‍ ആത്മഹത്യ ചെയ്തു
കല്പറ്റ: വയനാട്ടില്‍ കടബാധ്യത മൂലം ഈ മാസം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം ഒമ്പതായി. കഴിഞ്ഞ ദിവസം രണ്ട് കര്‍ഷകര്‍ കൂടി ആത്മഹത്യ ചെയ്തതോടെയാണിത്.
മണിയങ്കോട് കോക്കുഴി മഠത്തില്‍കൊല്ലി വെട്ടിക്കാട്ടില്‍ വിജയന്‍ (36), മാനന്തവാടി കമ്മനിലെ പൂളക്കല്‍ ചന്തു(55) എന്നിവരാണ് ആത്മഹത്യ ചെയ്തത്. വിജയനെ വിഷം കഴിച്ച നിലയിലും ചന്തുവിനെ അടുത്ത പുരയിടത്തില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
വിജയന് 42,900 രൂപയുടെ കടബാധ്യതയുണ്ടായിരുന്നു. വൈത്തിരി പ്രാഥമിക കാര്‍ഷിക വികസന ബാങ്കില്‍ ഭാര്യയുടെ പേരില്‍ 35,400 രൂപയും കല്‍പ്പറ്റ വിജയ ബാങ്കില്‍ നിന്ന് 7,500 രൂപയും വിജയന്‍ കടമെടുത്തിരുന്നു. ആദിവാസി കര്‍ഷകനായ ചന്തുവിന് 40,000 രൂപയുടെ കടമുണ്ടായിരുന്നു. നല്ലൂര്‍നാട് സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് 15000 രൂപയും കനറാ ബാങ്കില്‍ 25000 രൂപയും ഇദ്ദേഹം കടമെടുത്തിരുന്നു.












Click it and Unblock the Notifications