കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥാനാര്‍ഥി പട്ടിക ചൊവാഴ്ച പ്രഖ്യാപിച്ചേക്കും

  • By Staff
Google Oneindia Malayalam News

കൊച്ചി: കേരളത്തിലെ ലോക്സഭാ സീറ്റുകളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ലിസ്റ് മാര്‍ച്ച് 30 ചൊവാഴ്ച വൈകീട്ടോടെ പ്രഖ്യാപിച്ചേക്കുമെന്ന് കെപിസിസി പ്രസിഡന്റ് പി. പി. തങ്കച്ചന്‍ പറഞ്ഞു.

ചൊവാഴ്ച നെടുമ്പാശേരി വിമാനത്താവളത്തില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെപിസിസി നല്‍കിയ സ്ഥാനാര്‍ഥി ലിസ്റില്‍ മാറ്റമുണ്ടാവുമോ എന്ന് തനിക്ക് ഇപ്പോള്‍ പറയാനാവില്ല. സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച് തന്റെയും മുഖ്യമന്ത്രി എ. കെ. ആന്റണിയുടെയും അഭിപ്രായങ്ങള്‍ നേരത്തെ ഹൈക്കമാന്റിനെ അറിയിച്ചിരുന്നതാണ്. ഇനി അന്തിമതീരുമാനം കൈകൊള്ളേണ്ടത് ഹൈക്കമാന്റാണ്.

കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന നടത്തുന്നത് നിര്‍ഭാഗ്യകരമാണ്. സസ്പെന്‍ഷന്‍ തീരുമാനത്തിനെതിരെ രാജ്മോഹന്‍ ഉണ്ണിത്താനും ശരത്ചന്ദ്രപ്രസാദും പരാതി നല്‍കേണ്ടിയിരുന്നത് കെപിസിസി അച്ചടക്ക സമിതിക്കാണ്. ഇവര്‍ എഐസിസിക്ക് നേരിട്ട് പരാതില്‍ നല്‍കിയ സാഹചര്യത്തില്‍ ഇനി പ്രശ്നത്തില്‍ കെപിസിസി ഇടപെടില്ല.

എല്‍ഡിഎഫിന്റെ പിന്തുണയോടെയുള്ള സ്ഥാനങ്ങളില്‍ നിന്നെല്ലാം രാജിവയ്ക്കണമെന്ന നിലപാടിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം രാജിവയ്ക്കാന്‍ ജോസ് കാട്ടുക്കാരന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് തങ്കച്ചന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X