നടപടി പരിഹാരമല്ല: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് അച്ചടക്ക നടപടി പരിഹാരമല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.
മാര്‍ച്ച് 30 ചൊവാഴ്ച യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
കോണ്‍ഗ്രസില്‍ അച്ചടക്ക നടപടിയിലൂടെ പ്രശ്നങ്ങള്‍ നിയന്ത്രിക്കുന്ന പതിവല്ല ഉള്ളത്. നേതാക്കള്‍ സ്വയം തന്നെ അച്ചടക്കം പാലിക്കുകയാണ് ചെയ്യാറ്.
വരള്‍ച്ച നേരിടുന്നതിന് മുന്‍കൂട്ടി നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. വരള്‍ച്ചയെ നേരിടുന്നതില്‍ രാഷ്ട്രീയം കാണരുത്. ഇക്കാര്യത്തില്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കുകയാണ് വേണ്ടത്.
ഇന്‍ഫാമിന് സബ്സിഡി നല്‍കാനുള്ള തീരുമാനം രണ്ടു വര്‍ഷം മുമ്പെടുത്തതാണെന്നും ഈ തീരുമാനത്തില്‍ അഴിമതിയുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications