കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം നേതാക്കള്‍ക്കെതിരെ വിഎസ്

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: മുസ്ലിം ലീഗിന്റെ രാജ്യസഭാ എംപിയായ പി. വി. അബ്ദുള്‍വഹാബിന് നല്‍കിയ സ്വീകരണത്തില്‍ സിപിഎം നേതാക്കള്‍ പങ്കെടുത്തത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

വഹാബിന് നല്‍കിയ സ്വീകരണത്തില്‍ നിന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ദക്ഷിണാമൂര്‍ത്തിക്കും മറ്റും വിട്ടുനില്‍ക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 30 ശനിയാഴ്ച കണ്ണൂര്‍ പ്രസ് ക്ലബിന്റെ ജനവിധി- 2004 പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശഇന്ത്യക്കാരന്‍ എന്ന നിലയില്‍ എല്ലാ ആനുകൂല്യങ്ങളും പറ്റുന്ന അബ്ദുള്‍വഹാബിന് മത്സരിക്കാന്‍ അവകാശമില്ല. ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനോ കോടതിയോ ആണ്.

വഹാബിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് എല്‍ഡിഎഫ് യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഇക്കാര്യത്തില്‍ മറ്റൊരു നിലപാടാണല്ലോ ഉള്ളതെന്ന ചോദ്യത്തിന് അക്കാര്യം പിണറായിയോട് ചോദിച്ച് വ്യക്തത വരുത്തണമെന്ന മറുപടിയായിരുന്നു അച്യുതാനന്ദന്റേത്.

കരുണാകരനുമായി ഏതെങ്കിലും തരത്തിലുള്ള ധാരണക്ക് സിപിഎം ശ്രമിച്ചിട്ടില്ല. വര്‍ഗശത്രുക്കള്‍ തമ്മില്‍ പോരടിക്കുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അത് മാത്രമേ സിപിഎം ചെയ്തിട്ടുള്ളൂ.

ഇന്‍ഫാം റബര്‍ സംഭരിച്ചതില്‍ കൃത്രിമമൊന്നും നടന്നിട്ടില്ലെന്നും സര്‍ക്കാരില്‍ നിന്ന് പണം വാങ്ങുന്നതില്‍ തെറ്റില്ലെന്നും ഇന്‍ഫാം നേതാവ് ഫാദര്‍ വടക്കേമുറി രേഖാമൂലം തെളിയിച്ചാല്‍ തന്റെ ആരോപണം പിന്‍വലിക്കാമെന്ന് അച്യുതാനന്ദന്‍ പറഞ്ഞു. കൃത്രിമമായ കണക്കുണ്ടാക്കി പണം പറ്റുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടത് പ്രതിപക്ഷ നേതാവെന്ന നിലയില്‍ തന്റെ ചുമതലയാണ്.

മണിച്ചനില്‍ നിന്നും പണം പറ്റിയതിന്റെ പേരില്‍ ഒരു സിപിഎം നേതാവിനെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും കൂടുതല്‍ പേര്‍ക്ക് കേസില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X