കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സദ്ദാമിന്റെ മൗനം യുഎസിനെ കുഴക്കുന്നു

  • By Staff
Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇതുവരെ ചോദ്യം ചെയ്യലില്‍ സദ്ദാം കാര്യമായൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്ന് യുഎസ് സൈനികോദ്യോഗസ്ഥര്‍ പറഞ്ഞു. വക്കീലന്മാര്‍ അവരുടെ കക്ഷികളോട് ഉപദേശിയ്ക്കുന്നതുപോലെയാണത്രേ സദ്ദാം ചെയ്യുന്നത്: കഴിയുന്നതും മിണ്ടാതിരിക്കുക.

സിഐഎ ആണ് ആദ്യം സദ്ദാമിനെ ചോദ്യം ചെയ്തത്. ഇപ്പോള്‍ സിഐഎയും എഫ്ബിഐയും ചേര്‍ന്നാണ് സദ്ദാമിനെ ചോദ്യം ചെയ്യുന്നത്. പക്ഷെ പുതുതായി ഒരു വിവരവും സദ്ദാമില്‍ നിന്നും ലഭിച്ചിട്ടില്ലത്രെ. ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് സദ്ദാമില്‍ നിന്ന് കാര്യമായൊന്നും കിട്ടിയിട്ടില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫെല്‍ഡ് തന്നെ ഈയിടെ പറഞ്ഞിരുന്നു.

സദ്ദാം സൂത്രശാലിയാണെന്നും അദ്ദേഹം വിവരങ്ങളൊന്നും വെളിപ്പെടുത്തുന്നില്ലെന്നും അതേ സമയം ചോദ്യം ചെയ്യല്‍ ശരിയ്ക്കും ആസ്വദിയ്ക്കുകയാണെന്നും യുഎസ് ഡപ്യൂട്ടി സെക്രട്ടറി റിച്ചാര്‍ഡ് അര്‍മിറ്റേജ് പറയുന്നു.

സദ്ദാമിനെ ഡിസംബറില്‍ പിടികൂടിയപ്പോള്‍ പല വിവരങ്ങളും ലഭിയ്ക്കുമെന്ന് യുഎസ് കരുതിയിരുന്നു. ഇറാഖിലെ സര്‍വനാശത്തിനുപയോഗിക്കാവുന്ന ആയുധങ്ങളെപ്പറ്റിയും മനുഷ്യാവകാശ ലംഘനത്തെപ്പറ്റിയും എണ്ണയ്ക്ക് പകരം ഭക്ഷണം എന്ന യുഎന്‍ പദ്ധതിയെച്ചുറ്റിപ്പറ്റി നടന്ന അഴിമതികളെപ്പറ്റിയും സദ്ദാമില്‍ നിന്നും വിവരങ്ങള്‍ ലഭിയ്ക്കുമെന്ന യുഎസ് മോഹത്തിന് ഇതോടെ തിരിച്ചടിയേറ്റിരിയ്ക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X