കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാം പിട്രോദ കോണ്‍ഗ്രസ് പ്രചാരണത്തിന്

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ ടെലകോം വിപ്ലവത്തിന് തുടക്കം കുറിച്ച സാം പിട്രോദ കോണ്‍ഗ്രസ് പ്രചാരണത്തിനിറങ്ങുന്നു. രാജീവ് ഗാന്ധിയുടെ കാലത്താണ് ഇദ്ദേഹം കേന്ദ്രസര്‍ക്കാറിന്റെ സാങ്കേതിക ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചത്.

ഇപ്പോള്‍ വേള്‍ഡ്ടെല്‍ എന്ന കമ്പനിയുടെ ചെയര്‍മാനാണ് പിട്രോദ. ഇന്റര്‍നാഷണല്‍ ടെലകോം യൂണിയനാണ് വേള്‍ഡ്ടെലിന്റെ ഉടമസ്തര്‍.

കഴിഞ്ഞ 50 വര്‍ഷം കോണ്‍ഗ്രസ് രാജ്യത്തിന്റെ വികസനത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന ബിജെപിയുടെ വാദത്തെ ഘണ്ഡിയ്ക്കുകയാണ് തന്റെ പ്രധാന ദൗത്യമെന്ന് പിട്രോദ പറയുന്നു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് നടത്തിയ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് താന്‍ ജനങ്ങളോട് പറയും. ഇന്ത്യയെ 21 ാം നൂറ്റാണ്ടിലേയ്ക്ക് നയിച്ചത് രാജീവ് ഗാന്ധിയാണ്. കോണ്‍ഗ്രസ് കഴിഞ്ഞ 50 വര്‍ഷം ചെയ്തതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ചെയ്തെന്ന ബിജെപിയുടെ വാദത്തെ പിട്രോദ പരിഹസിച്ചു. ആളുകള്‍ക്ക് ഇങ്ങനെ എങ്ങനെ കള്ളം പറയാന്‍ കഴിയുന്നു എന്നാണ് പിട്രോദ ചോദിയ്ക്കുന്നത്. രാജീവ് ഗാന്ധി നടത്തിയ പുരോഗമന പ്രവര്‍ത്തനങ്ങളെ അന്ന് കുറ്റം പറഞ്ഞ ബിജെപിക്കാര്‍ ഇന്ന് അതേ വികസന നേട്ടങ്ങളുടെ അവകാശം ഉന്നയിയ്ക്കുകയാണ്. പിട്രോദ പറയുന്നു.

മാര്‍ച്ച് 30 ചൊവാഴ്ച വൈകീട്ട് സാം പിട്രോദ സോണിയാ ഗാന്ധിയെ കണ്ട് കോണ്‍ഗ്രസിനായി പ്രവര്‍ത്തിയ്ക്കാനുള്ള അനുമതി വാങ്ങിയിരുന്നു. ഇന്ത്യയുടെ ഭാവി മതത്തിലല്ല, പകരം സാങ്കേതിക രംഗത്താണെന്ന് യുവ തലമുറയെ ധരിപ്പിയ്ക്കാന്‍ ഈ പ്രചാരണ വേളയില്‍ ശ്രമിയ്ക്കാനാണ് സാമിന്റെ ലക്ഷ്യം.

കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിയ്ക്കുന്നെങ്കിലും പുറത്ത് പറയാത്ത ഒരു സ്വകാര്യ ദുഖം അദ്ദേഹത്തിനുണ്ട്. ആറ് മാസത്തിന് മുമ്പ് കോണ്‍ഗ്രസ് പാര്‍ട്ടി എങ്ങനെയാണ് ഉടച്ച് വാര്‍ക്കേണ്ടതെന്ന് കാണിച്ച് ഒരു പഠന റിപ്പോര്‍ട്ടം പിട്രോദ സോണിയാ ഗാന്ധിയ്ക്ക് നല്‍കിയിരുന്നു. പക്ഷേ അത് വെളിച്ചം കണ്ടില്ലെന്ന് മാത്രമല്ല അതിലെ ഒരു വരിപോലും നടപ്പാക്കാന്‍ സോണിയ തയ്യാറായതുമില്ല. എങ്കിലും പാര്‍ട്ടിയുടെ മേന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കാന്‍ താന്‍ തയ്യാറാണെന്നാണ് പിട്രോദ പറയുന്നത്.

യു.എസില്‍ കഴിയുന്ന പിട്രോദ ഗുജറാത്ത് സ്വദേശിയാണ്. ടെലകോം രംഗത്ത് ഇദ്ദേഹത്തിന് 26 അന്താരാഷ്ട്ര പേറ്റന്റുകള്‍ സ്വന്തമായുണ്ട്. രാജീവ് ഗാന്ധിയുടെ കാലത്ത് ഇന്ത്യയില്‍ സേവനത്തിനെത്തിയ പിട്രോദ പിന്നീട് വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രിയായിരുന്ന കെ.പി. ഉണ്ണിക്കൃഷ്ണനുമായി പിണങ്ങിയാണ് ഇന്ത്യ വിട്ട് പോയത്. ഇത് കോണ്‍ഗ്രസ് ഇതര സര്‍ക്കാരിന്റെ സമയത്തായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X