സെവാഗ് ബിജെപി പ്രചാരണത്തിന്
ദില്ലി: പാകിസ്ഥാനെതിരെ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ വീരേന്ദര്‍ സെവാഗ് ബിജെപിയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും. വീരേന്ദര്‍ സെവാഗിന്റെ അച്ഛന്‍ കൃഷന്‍കുമാര്‍ അറിയിച്ചതാണ് ഇക്കാര്യം.
കേന്ദ്ര തൊഴില്‍ മന്ത്രി സാഹിബ് സിംഗ് വര്‍മ്മയ്ക്ക് വേണ്ടി സെവാഗിനെ പ്രചാരണത്തിനിറക്കാമെന്ന് കൃഷന്‍കുമാര്‍ ഉറപ്പുനല്കിയതായി ബിജെപി നേതാക്കള്‍ അറിയിച്ചു. വീരേന്ദര്‍ സെവാഗ് സാഹിബ് സിംഗ് വര്‍മ്മയോടൊപ്പം യാത്ര ചെയ്ത് പ്രചാരണം നടത്തുമെന്നും കൃഷന്‍കുമാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം സാഹിബ് സിംഗ് വര്‍മ്മ സെവാഗിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. സാഹിബ് സിംഗ് വര്‍മ്മ മത്സരിയ്ക്കുന്ന ഔട്ടര്‍ ദില്ലിമണ്ഡലത്തിലെ നജഫ്ഗറിലാണ് വീരേന്ദര്‍ സെവാഗിന്റെ വീട്.












Click it and Unblock the Notifications