മാറ്റമില്ലാതെ കോണ്‍ഗ്രസ് പട്ടിക പ്രസിദ്ധീകരിച്ചു
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഹൈകമാണ്ട് പുറത്തിറക്കി. നേരത്തേ തയ്യാറാക്കിയ പട്ടികയില്‍ മാറ്റം ഒന്നും തന്നെ വരുത്തിയിട്ടില്ല.
എറണാകുളം, കോഴിക്കോട് സ്ഥാനാര്‍ത്ഥി നിര്‍ണയമായിരുന്നു പ്രധാന പ്രശ്നം. എന്നാല്‍ നേരത്തേ നിശ്ചയിച്ചതുപോലെ എറണാകുളത്ത് എഡ്വേര്‍ഡ് എടേഴത്തും കോഴിക്കോട്ട് ബാലറാമും മുകുന്ദപുരത്ത് പത്മജയും തന്നെയാണ് മത്സരിയ്ക്കുന്നത്.
ഹൈകമാണ്ട് ഈ സ്ഥാനാര്‍ത്ഥികളെ മാറ്റാന്‍ തയ്യാറായിരുന്നെങ്കിലും ആന്റണി അതിനെ എതിര്‍ക്കുകയായിരുന്നു. സ്ഥാനാര്‍ത്ഥികളെ മാറ്റണമോയെന്ന് അവസാനം ഉറപ്പ് വരുത്താനായി മുഖ്യമന്ത്രി എ.കെ. ആന്റണിയേയും ദില്ലിയിലേയ്ക്ക ഹൈകമാണ്ട് വിളിച്ചിരുന്നു. ഇരുവരും പട്ടികയില്‍ മാറ്റം വേണ്ടെന്നാണ് ഹൈകമാണ്ടിനെ ധരിപ്പിച്ചത്. ഇതാണ് മാറ്റമില്ലാതെ നേരത്തെ തയ്യാറാക്കിയ പട്ടിക തന്നെ പ്രസിദ്ധപ്പെടുത്തിയത്.












Click it and Unblock the Notifications