ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു
പൊന്നാനി: വെളിയംകോട്ട് സിപിഎം-ലീഗ് സംഘര്‍ഷത്തില്‍ ഒരു ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. വെളിയംകോട് സ്വദേശി വടക്കേപ്പുറത്ത് സെയ്താലിയുടെ മകന്‍ ഹമീദ് മോന്‍(38) ആണ് കൊല്ലപ്പെട്ടത്.
രണ്ടു ദിവസം മുമ്പ് വെളിയംകോട് സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ തണ്ണിത്തുറയ്ക്കല്‍ മുഹമ്മദുണ്ണി(38)യെ ഒരു സംഘം ആക്രമിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലപാതകമെന്ന് കരുതുന്നു.
മരിച്ച ഹമീദ്മോന്‍ ഖത്തറില്‍ ജോലി ചെയ്തുവരികയായിരുന്നു. രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ഖത്തര്‍ കെഎംസിസിയുടെ പൊന്നാനി മണ്ഡലം പ്രസിഡന്റാണ്. ഭാര്യ ബുഷറ. ആഷിക്ക, സുഹൈല്‍ എന്നിവര്‍ മക്കളാണ്.












Click it and Unblock the Notifications