സുരേഷിന് വേണ്ടി പിള്ളയിറങ്ങില്ല
പത്തനംതിട്ട: അടൂര്‍ ലോക്സഭാ സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷും മന്ത്രി ആര്‍. ബാലകൃഷ്ണപിള്ളയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു.
അടൂരില്‍ താന്‍ കൊടിക്കുന്നില്‍ സുരേഷിന് വേണ്ടി പ്രചരണത്തിന് ഇറങ്ങില്ലെന്ന് മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള പ്രഖ്യാപിച്ചതോടെയാണിത്. കഴിഞ്ഞ ദിവസം കുമ്പഴയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കവേയാണ് പിള്ള തന്റെ നയം വ്യക്തമാക്കിയത്.
അടൂര്‍ മണ്ഡലത്തിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗങ്ങളിലൊന്നും കേരള കോണ്‍ഗ്രസി (ബി) ന്റെ പ്രതിനിധികളെ ക്ഷണിക്കാറില്ല. വലിഞ്ഞു കയറി അങ്ങോട്ട് ചെല്ലേണ്ട കാര്യമില്ലെന്നും പിള്ള പറഞ്ഞു.
കഴിഞ്ഞ മൂന്നു വര്‍ഷമായി സുരേഷ് നന്ദികേടും ദ്രോഹവുമാണ് ചെയ്തിട്ടുള്ളത്. അതെല്ലാം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. സുരേഷിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് മുഖ്യമന്ത്രിയോടും കോണ്‍ഗ്രസ് നേതൃത്വത്തോടും താന്‍ ആവശ്യപ്പെട്ടിരുന്നു. -പിള്ള പറഞ്ഞു. പിള്ളയുമായി രമ്യതയിലെത്താന്‍ നേരത്തെ കൊടിക്കുന്നില്‍ സുരേഷ് വീട്ടില്‍പ്പോയി പിള്ളയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു.












Click it and Unblock the Notifications