പിണറായി വിഎസിനെ പിന്തുണയ്ക്കുന്നു
ബത്തേരി: പാര്‍ട്ടിയ്ക്കുള്ളിലെ ചേരിതിരിവ് മറന്ന് വഹാബ് പ്രശ്നത്തില്‍ സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ പിന്തുണയ്ക്കുന്നു.
അബ്ദുല്‍ വഹാബിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വിഎസ് പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാടെന്നും പിണറായി വ്യക്തമാക്കി. വയനാട്ടില്‍ കര്‍ഷകരസമരം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം വാര്‍ത്താലേഖകരോട് പറഞ്ഞതാണ് ഇക്കാര്യം.
സമ്പന്നരെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് പാര്‍ട്ടിക്ക് അനുകൂല നിലപാടില്ല.- പിണറായി പറഞ്ഞു. വഹാബിന്റെ സ്വീകരണത്തില്‍ കോഴിക്കോട് സിപിഎം നേതാക്കള്‍ പങ്കെടുത്തതിനെപ്പറ്റിയുടെ ചോദ്യത്തില്‍ നിന്ന് പിണറായി ഒഴിഞ്ഞുമാറി.












Click it and Unblock the Notifications