കടം എഴുതിത്തള്ളണം: പിണറായി
വയനാട്: കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കാര്‍ഷികവായ്പ എഴുതിത്തള്ളണമെന്ന ആവശ്യമുന്നയിച്ച് വയനാട്ടില്‍ നിരാഹാരം കിടക്കുന്ന സിപിഎം പ്രവര്‍ത്തകരെ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു പിണറായി. വരള്‍ച്ചാബാധിതപ്രദേശങ്ങളില്‍ മുഖ്യമന്ത്രി റോഡ് ഷോ നടത്തിയിട്ടും ജനങ്ങള്‍ക്ക് യാതൊരു ഗുണവും കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിയ്ക്കുന്നതില്‍ ആന്റണി സര്‍ക്കാര്‍ പരാജയപ്പെട്ടു. ജനങ്ങളുടെ പ്രശ്നം പരിഹരിയ്ക്കാനല്ല, സ്വന്തം പാര്‍ട്ടിയ്ക്കുള്ളിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ പോലും ആന്റണിയ്ക്കും കൂട്ടര്‍ക്കും സമയം തികയുന്നില്ലെന്നും പിണറായി കുറ്റപ്പെടുത്തി.












Click it and Unblock the Notifications