എസ്ടിഡി, ഐഎസ്ഡി നിരക്കുകള്‍ കുറച്ചു
ദില്ലി: ബി.എസ്.എന്‍.എല്‍ എസ്ടിഡി, ഐഎസ്ഡി നിരക്കുകള്‍ 25 ശതമാനം കുറച്ചു. ഏപ്രില്‍ പത്ത് മുതലാണ് ഇത് പ്രാബല്യത്തില്‍ വരുക.
200 കിലോമീറ്ററിന് പുറത്തേയ്ക്കുള്ള കാളുകള്‍ക്ക് ഇപ്പോഴുള്ള എസ്ടിഡി നിരക്ക് 4.80 രൂപയാണ്. ഇത് 3.60 ആയിട്ടാണ് കുറയ്ക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് രാജ്യങ്ങളിലേയ്ക്ക് ഇപ്പോള്‍ വിവിധ നിരക്കുകളാണ് ഈടാക്കുന്നത്. അതിന്റെ 25 ശതമാനമാണ് കുറവ് ചെയ്തിരിയ്ക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് വിളിയ്ക്കാന്‍ ഇപ്പോള്‍ വിളിയ്ക്കാന്‍ രണ്ട് നിരക്കുണ്ട്. തിരക്കേറിയ സമയത്തുള്ള പ്രമോഷണല്‍ കാള്‍ നിരക്ക് 24 രൂപയും തിരക്ക് കുറഞ്ഞ സമയത്തെ കാള്‍ നിരക്ക് 21.18 രൂപയുമാണ്. ഇത് രണ്ടും 18 രൂപയായിട്ടാണ് താഴ്തിയിരിയ്ക്കുന്നത്. യു. എ.ഇ., ഖത്തര്‍, ഒമാന്‍, കുവൈറ്റ്, ബഹറിന്‍, സൗദി അറേബ്യ, യമന്‍ എന്നിവിടങ്ങള്‍ക്ക് പുറമേ ആസ്ത്രേലിയ, ന്യൂസിലണ്ട് എന്നിവിടങ്ങളിലേയ്ക്കും എല്ലാ ആഫ്രീക്കന്‍ രാജ്യങ്ങളിലേയ്ക്കും ഇതായിരിയ്ക്കും നിരക്ക്.
യു.എസ്, കാനഡ എന്നിവടങ്ങളിലേയ്ക്ക് ഇപ്പോള്‍ നിലവിലുള്ള മിനിട്ടിന് 9.60 രൂപ എന്നത് 7.20 രൂപയായി കുറയും. എന്നാല്‍ ഇപ്പോള്‍ 7.20 രൂപ ഈടാക്കുന്ന യുണൈറ്റഡ് കിംഗ്ടത്തിലേയ്ക്കുള്ള നിരക്കില്‍ വ്യത്യാസമില്ല.












Click it and Unblock the Notifications