നൊബേല്‍ മോഷണം: സിബിഐയെത്തി
ശാന്തിനികേതന്‍: രവീന്ദ്രനാഥടാഗൂറിന്റെ നൊബേല്‍ സമ്മാനമെഡല്‍ മോഷണം പോയതിനെക്കുറിച്ച് അന്വേഷിയ്ക്കാന്‍ സിബിഐ സംഘം ശാന്തിനികേതനില്‍ എത്തി. ഒരാഴ്ചയ്ക്ക് മുമ്പാണ് മെഡല്‍ മോഷണം പോയത്.
ഏപ്രില്‍ ഒന്ന് വ്യാഴാഴ്ച എത്തിയ സിബിഐ സംഘം മോഷണം നടന്ന രവീന്ദ്രഭവന്‍ മ്യൂസിയത്തിലെത്തി തെളിവെടുത്തു. സിബിഐ അന്വേഷണം വേണമെന്ന് മാര്‍ച്ച് 28ന് പശ്ചിമബംഗാള്‍ സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
സംഭവത്തില്‍ സമാന്തര അന്വേഷണം നടത്തുന്ന സംസ്ഥാന സിഐഡി സംഘത്തിന് ഇതുവരെ കാര്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. മോഷണവുമായി ബന്ധപ്പെട്ട് ഏതാനും പേര്‍ അറസ്റിലായെന്ന വാര്‍ത്ത എസ്പി അഖില്‍ റോയി നിഷേധിച്ചു.
സിഐഡി സംഘം കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായ റെയ്ഡുകളും ചോദ്യം ചെയ്യലുകളും നടത്തിയിരുന്നു. കുറ്റകൃത്യം നടന്നയിടത്ത് നിന്ന് 26 വിരലടയാളങ്ങള്‍ ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications