മിസ് ഇന്ത്യ പട്ടം തിരിച്ചുനല്കി
മുംബൈ: വിവാദങ്ങള്‍ രൂക്ഷമായതോടെ ലക്ഷ്മി പണ്ഡിറ്റ് മിസ് ഇന്ത്യ 2004 തന്റെ സൗന്ദര്യപട്ടം തിരിച്ചുനല്കി.
ലക്ഷ്മി പണ്ഡിറ്റ് വിവാഹിതയാണെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. വിവാഹിതയായവര്‍ മിസ്ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കരുതെന്നാണ് ചട്ടം. മത്സരം കഴിഞ്ഞതിന് തൊട്ടടുത്ത ദിവസമാണ് മാധ്യമങ്ങളില്‍ ലക്ഷ്മി പണ്ഡിറ്റ് വിവാഹിതയായെന്ന വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്.
ലക്ഷ്മി പണ്ഡിറ്റ് വിവാഹിതയാണോ എന്നന്വേഷിയ്ക്കാന്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയുടെ മുമ്പില്‍ താന്‍ വിവാഹിതയാണെന്ന വാര്‍ത്ത ലക്ഷ്മി നിഷേധിച്ചിട്ടുണ്ട്.
മുംബൈയില്‍ താമസസൗകര്യംലഭിയ്ക്കാന്‍ വേണ്ടി വിവാഹിതയാണെന്ന് പറയേണ്ടിവന്നിട്ടുണ്ട്. ഇങ്ങിനെ പറഞ്ഞെങ്കില്‍ മാത്രമേ വാടകവീട് ലഭിയ്ക്കുമായിരുന്നുള്ളൂ. ഈയൊരു പ്രവൃത്തി തന്റെ പ്രതിച്ഛായയെ താറടിക്കാനും വിശ്വാസ്യതയെ ബാധിയ്ക്കാനും ഇടവരുത്തിയതിനാല്‍ മിസ് വേള്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിയ്ക്കുവാന്‍ താല്പര്യമില്ലെന്ന് ലക്ഷ്മി പണ്ഡിറ്റ് പറഞ്ഞു.












Click it and Unblock the Notifications