തമിഴ്നാടിനോട് ജലം ചോദിയ്ക്കും : ആന്റണി
തിരുവനന്തപുരം: കേരളത്തിന് അര്‍ഹമായ ജലം വിട്ടുതരാന്‍ തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി.
പാലക്കാട് ചിറ്റൂരില്‍ ഏപ്രില്‍ ഒന്ന് വ്യാഴാഴ്ച ചിറ്റൂര്‍ ജലസംരക്ഷണസമിതിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസ്ഥപ്രകാരം കേരളത്തിന് അവകാശപ്പെട്ട ജലമാണ് തമിഴ്നാടിനോട് ചോദിക്കുന്നതെന്നും ആന്റണി പറഞ്ഞു.
പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, ധനമന്ത്രി കെ. ശങ്കരനാരായണന്‍, ജലസേചനമന്ത്രി ടി.എം. ജേക്കബ് എന്നിവരും ജലസംരക്ഷണസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.












Click it and Unblock the Notifications