ബാറുകള്‍ക്ക് സ്ലാബ് സമ്പ്രദായം
തിരുവനന്തപുരം: ബാര്‍ ലൈസന്‍സുകാര്‍ക്ക് സ്ലാബ് സംവിധാനം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു.
സ്ലാബ് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും പിന്നീടത് മൂന്ന് മാസത്തേയ്ക്ക് മാറ്റിവയ്ക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതാണ്. എന്നാല്‍ സ്ലാബ് സംവിധാനം ഏര്‍പ്പെടുത്തുന്നത് ഖജനാവിന് വന്‍നഷ്ടം വരുത്തുമെന്നതിനാലാണ് പഴയ തീരുമാനം മാറ്റുന്നതെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു.
എന്നാല്‍ യുഡിഎഫ് അറിയാതെയാണ് മന്ത്രിസഭ ഈ തീരുമാനമെടുത്തതെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയോട് ആന്റണി പ്രതികരിച്ചില്ല. സ്ലാബ് സംവിധാനം നടപ്പിലാക്കിയില്ലെങ്കില്‍ ഖജനാവിന് 42 കോടിയുടെ നഷ്ടമുണ്ടാകുമെന്ന് മന്ത്രിസഭാ യോഗത്തിലേക്ക് വിളിച്ചുവരുത്തിയ എക്സൈസ് കമ്മീഷണര്‍ വിവരിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിയും മന്ത്രിമാരായ ആര്‍. ബാലകൃഷ്ണപിള്ള, ബാബു ദിവാകരന്‍, ജി. കാര്‍ത്തികേയന്‍, കെ. മുരളീധരന്‍ എന്നിവര്‍ സ്ലാബ് സമ്പ്രദായം നടപ്പിലാക്കണമെന്ന് വാദിച്ചു. അങ്ങിനെയാണ് ഒടുവില്‍ സ്ലാബ് സമ്പ്രദായം നടപ്പിലാക്കാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications