ബാറുകള്‍ക്ക് സ്ലാബ്: യുഡിഎഫില്‍ എതിര്‍പ്പ്
തിരുവനന്തപുരം: ബാറുകള്‍ക്ക് സ്ലാബ് സമ്പ്രദായം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ യുഡിഎഫ് യോഗത്തില്‍ കടുത്ത എതിര്‍പ്പ്.
ഇതേപ്പറ്റി പഠിയ്ക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഉപസമിതി നല്കിയ റിപ്പോര്‍ട്ടിന് വിരുദ്ധമായാണ് സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്. നയപരമായ കാര്യങ്ങള്‍ തീരുമാനിക്കാന്‍ നിയോഗിക്കുന്ന സമിതികളെ അറിയിക്കാതെ പുതിയ തീരുമാനമെടുക്കുന്നത് ശരിയല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വിവാദങ്ങള്‍ ഒഴിവാക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമിയ്ക്കേണ്ടിയിരുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ദ്വിമുഖനികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ വ്യാപാരിസമൂഹത്തില്‍ നിന്നുണ്ടായിരിക്കുന്ന എതിര്‍പ്പുകളും യോഗത്തില്‍ ചര്‍ച്ചാവിഷയമായി. ഏപ്രില്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് ഇരട്ടനികുതി സമ്പ്രദായം നടപ്പില്‍ വരികയാണ്.












Click it and Unblock the Notifications