പൗരത്ത്വകാര്‍ഡ് വേണം: അദ്വാനി
ചിത്തോര്‍ഗഡ്: ഭാരതത്തില്‍ പൗരത്വകാര്‍ഡ് ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാകണമെന്ന് ഉപ പ്രധാനമന്ത്രി എല്‍.കെ അദ്വാനി പറഞ്ഞു. തന്റെ രണ്ടാം ഘട്ട ഭാരത് ഉദയ് യാത്രയ്ക്കിടയില്‍ ചിത്തോര്‍ഗഡില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്വാനി.
അയല്‍ രാജ്യങ്ങളില്‍ നിന്ന് അനധികൃതമായി ഭാരതത്തിലേയ്ക്ക് കുടിയേറുന്നത് തടയാന്‍ ഇത് സഹായിക്കും. ഇതിലൂടെ ജനാധിപത്യം ശക്തിപ്പെടുമെന്ന മറ്റൊരു നേട്ടവുമുണ്ട്. അനധികൃത കുടിയേറ്റക്കാരുടെ എണ്ണം രാജ്യത്ത് അപകടകരമായ രീതിയില്‍ കൂടിയിട്ടുണ്ട്. കാര്യക്ഷമമായ നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടതുണ്ട്.
ആഭ്യന്തര സുരക്ഷ സംബന്ധിച്ച യോഗത്തില്‍ അനധികൃത കുടിയേറ്റം തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ ആഭ്യന്തര മന്ത്രാലയം വച്ചിരുന്നതായി അദ്വാനി പറഞ്ഞു.
മാര്‍ച്ച് 31 ന് പോര്‍ബന്ധറില്‍ നിന്നാണ് അദ്വാനിയുടെ രണ്ടാം ഘട്ടം ഭാരത് ഉദയ് യാത്ര തുടങ്ങിയത്.
ബീഹാറില്‍ അദ്വാനിയുടെ ഭാരത് ഉദയ് യാത്ര എത്തുമ്പോള്‍ അത് തടയുമെന്ന് ലാലു പ്രസാദ് യാദവ് പറഞ്ഞിരിയ്ക്കുകയാണ്. ഇതിനെതിരെ ബിഹാര്‍ ബി.ജെ.പി. രംഗത്ത് വന്നിട്ടുണ്ട്. യാത്ര ലാലു തടഞ്ഞാല്‍ ബിഹാറില്‍ എന്ത് നടക്കുമെന്ന് പറയാനാവില്ലെന്നാണ് ബിഹാര്‍ ബിജെപി ഘടകം പറയുന്നത്.
ഇതിനിടെ അദ്വാനിയുടെ യാത്ര തടയണമെന്ന് ആവശ്യപ്പെട്ട് ചെന്നൈയിലെ ഒരു വക്കീല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഏപ്രില്‍ രണ്ട് വെള്ളിയാഴ്ച കോടതി തള്ളി. യാത്ര വര്‍ഗ്ഗീയ പ്രശ്നങ്ങള്‍ക്ക് വഴിതെളിയ്ക്കുമെന്നായിരുന്നു ഹര്‍ജ്ജിയില്‍ ആരോപിച്ചിരുന്നത്. മതം, ജാതി എന്നിവയെക്കുറിച്ചോ മറ്റെന്തെങ്കിലും പ്രശ്നമുണ്ടാക്കുന്ന വിഷയങ്ങളോ യാത്രയില്‍ പറയുന്നതായി തങ്ങള്‍ക്ക് കണ്ടെത്താനായിട്ടില്ലെന്ന് ഹര്‍ജി തള്ളിക്കൊമ്ട് സുപ്രീം കോടതി ചീഫ് ജസ്റിസ് വി.എന്‍. ഖൈരെ അടങ്ങിയ മൂന്നംഗ ബഞ്ച് അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications