അശ്ലീലചിത്ര കേസ്: വനിതാ ജഡ്ജിക്ക് വിടണമെന്ന്
ചെന്നൈ: ഇന്റര്‍നെറ്റില്‍ അശ്ലീലചിത്രങ്ങള്‍ പ്രസിദ്ധീകരിച്ച ചെന്നൈയിലെ മലയാളിയായ ഡോ. പ്രകാശിനെതിരായ കേസിലെ വിചാരണ ഒരു വനിതാ ജഡ്ജിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് കേസിലെ സാക്ഷികളായ സ്ത്രീകള്‍ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി.
ഡോ. പ്രകാശ് ചില പെണ്‍കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ വെബ് സൈറ്റുകളില്‍ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ പ്രസിദ്ധീകരിച്ചിരുന്നു. ഈ പെണ്‍കുട്ടികളാണ് കേസിലെ സാക്ഷികള്‍.
പുരുഷ ജഡ്ജിക്ക് മുന്നില്‍ ഈ പെണ്‍കുട്ടികളെ വിചാരണ ചെയ്യുന്നത് ശരിയല്ലെന്ന് സാമൂഹികപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. മഹിളാ കോടതികളില്‍ ജഡ്ജി മാത്രമല്ല അഭിഭാഷകരും സ്ത്രീകളായിരിക്കും.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മനുഷ്യദൈവം പ്രേംചന്ദയ്ക്കെതിരായ ബലാംത്സംഗ കേസില്‍ ജഡ്ജി ഒരു സ്ത്രീയായിരുന്നതിനാലാണ് വിചാരണ സുഗമമായതെന്ന് മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പ്രകാശിനെതിരായ കേസ് അതിവേഗ കോടതിയിലേയ്ക്ക് മാറ്റാനായി 2003 ഡിസംബര്‍ 16 ന് ചെന്നൈ ഹൈകോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ കോടതിയില്‍ ആറ് ആഴ്ചയ്ക്കുള്ളില്‍ വിധി തീര്‍ക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. 2001 ഡിസംബര്‍ 14 മുതല്‍ ഡോ. പ്രകാശ് പൊലീസ് കസ്റഡിയിലായിരുന്നു. തുടര്‍ന്ന് തനിയ്ക്ക് ജാമ്യം വേണമെന്ന് കാണിച്ച് പ്രകാശ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.












Click it and Unblock the Notifications