Get Updates
Get notified of breaking news, exclusive insights, and must-see stories!

നോബല്‍ സമ്മാനം: സൂചന കിട്ടിയെന്ന് സിബിഐ

ശാന്തിനികേതന്‍: ടാഗോറിന്റെ നോബല്‍ സമ്മാനം മോഷണം പോയതു സംബന്ധിച്ച് ചില സൂചനകള്‍ കിട്ടിയിട്ടുണ്ടെന്ന് സിബിഐ അന്വേഷണസംഘം വ്യക്തമാക്കി. എന്നാല്‍ സൂചനകളെന്തെന്ന് സിബിഐ വെളിപ്പെടുത്തിയില്ല.

സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടച്ചിട്ടുണ്ട്. ഇന്റര്‍പോളുമായി സഹകരിച്ച് വിരലടയാളങ്ങള്‍ പരിശോധിച്ചുവരികയാണ്. മോഷ്ടിക്കപ്പെട്ട സാധനങ്ങളൊന്നും ഇതുവരെ കണ്ടുകിട്ടിയിട്ടില്ലെന്ന് സിബിഐ വ്യക്തമാക്കി.

എന്നാല്‍ മ്യൂസിയത്തിന്റെ വളപ്പില്‍ നിന്ന് ഒരു ബാഗിലാക്കിയ ചില ഗണേശ വിഗ്രഹങ്ങള്‍ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. എന്നാല്‍ ഇത് മ്യൂസിയത്തില്‍ നിന്ന് മോഷ്ടിയ്ക്കപ്പെട്ടതാണോഎന്ന് അറിയില്ല. മ്യൂസിയത്തില്‍ നിന്ന് നഷ്ടമായ വസ്തുക്കളുടെ പട്ടികയില്‍ ഗണേശ വിഗ്രഹം ഇല്ല.

ഇതിനിടെ മോഷ്ടിയ്ക്കപ്പെട്ട നോബര്‍ സമ്മാന പതക്കങ്ങള്‍ വിദേശത്തേയ്ക്ക് കടത്തിയതായി അഭ്യൂഹം ഉയര്‍ന്നിട്ടുണ്ട്. നോബല്‍ സമ്മാനത്തോടൊപ്പം വെള്ളിയിലും സ്വര്‍ണ്ണത്തിലും ഉളള ചില വസ്തുക്കളും മോഷണം പോയിട്ടുണ്ട്. രാജ്യത്തെങ്ങുമുള്ള മോഷ്ടാക്കളെ നിരീക്ഷിയ്ക്കുകയാണ് അന്വേഷണ ഏജന്‍സിയായ സി.ബി.ഐ.

അതിനിടെ ഏപ്രില്‍ രണ്ട് വെള്ളിയാഴ്ച പ്രധാനമന്ത്രി എ. ബി. വാജ്പേയി ടാഗോറിന്റെ നോബല്‍ സമ്മാനം മോഷ്ടിക്കപ്പെട്ട ശാന്തിനികേതന്‍ മ്യൂസിയം സന്ദര്‍ശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+